Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമ്പമ്പാടി ടിഷ്കംമ്പാടി!!!ങേ ആ പാട്ടാണോ ഈ പാട്ട്...

barbie-girl-song

ങേ ആ പാട്ടാണോ ഈ പാട്ട്......എന്ന് ചില പാട്ടുകൾ കേട്ട് അറിയാതെ ചോദിച്ചു പോയിട്ടില്ലേ...ഉണ്ട്. തീർച്ചയായും ഉണ്ട്. വരികളേതെന്നോ ഭാഷയേതെന്നോ അറിയില്ലെങ്കിലും കുട്ടിക്കാലത്തെ ചില ഗാനങ്ങൾ നമുക്കൊരുപാട് പ്രിയപ്പെട്ടതാകും. നമ്മളെക്കൊണ്ടു കഴിയുന്ന ഉച്ഛാരണം കണ്ടുപിടിച്ച് അതങ്ങ് പാടുകയും ചെയ്യും. വിവരവും വിദ്യാഭ്യാസവും വരുന്ന കാലത്ത് ‌ഇതേ ഗാനം കേൾക്കുമ്പോഴാകും അറിയുക ഈ പാട്ടാണ് ഞാൻ അന്ന് അങ്ങനെ പാടി നടന്നതെന്ന്. ഞാൻ‌ മാത്രമല്ല, എന്റെ കൂട്ടുകാരുമെന്ന്. അക്വായിലെ ബാർബീ ഗേൾ ആണ് നമുക്കിടയിൽ ഏറ്റവുമധികം പ്രചരിച്ച ആ നിർഭാഗ്യവാനായ ഗാനം. 

Come on Barbie, let's go party!


എന്ന വരികളെ ഇംഗ്ലിഷ് ഉച്ഛാരണം കേട്ട് നമ്മൾ പാടി നടന്നത് ഹമ്പമ്പാടി ടിഷ്കംമ്പാടി എന്നായിരുന്നില്ലേ. അടുത്തിടെ കുറേ ട്രോളുകളും ഇതേ സംബന്ധിച്ച് പുറത്തിറങ്ങിയിരുന്നു.

അക്വാ എന്ന ഡാനിഷ് സംഗീത സംഘത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനമാണ് ബാർഹീ ഗേൾ. 1989 ൽ രൂപീകരിച്ച ബാൻഡിന് ലോക പ്രശസ്തി നേടിയെടുക്കാനായത് 1997ലെ ബാർബീ ഗേൾ‌ എന്ന പാട്ടിലൂടെയായിരുന്നു.  ലോകത്തിന്റെ മുക്കിലും മൂലയിലും 

കുട്ടികൾ ഉൾപ്പെട്ട വലിയ ആരാധകവൃന്ദത്തെ ഈ പാട്ട് നേടിയെടുത്തു. യൂറോപ്യൻ രാജ്യങ്ങളുടെ ചാർട്ട് ബീറ്റുകളില്‌ ഒന്നാമതായി തന്നെ പാട്ട് ഇടം നേടി പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ തന്നെ. അക്വായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗാനവും ഇതുതന്നെ.

കിച്ച് എന്ന കലാരൂപത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് അക്വ ഈ പാട്ട് തയ്യാറാക്കിയത്. സോറൻ റാസ്റ്റെഡ്, ക്ലോസ് നോറെൻ, റെനെ ഡിഫ്, ലെനെ നൈസ്ട്രോം എന്നിവർ ചേർന്നാണു ഗാനം എഴുതി റെനെ ഡിഫും ലെനെ നൈസ്ട്രോമും ചേർന്നു പാടി അഭിനയിച്ച ഗാനം ലോക പ്രശസ്തമാകുകയും ചെയ്തു. കുസൃതി നിറഞ്ഞ മുഖഭാവത്തോടെയും വിചിത്രമായ ദൃശ്യങ്ങളിലൂടെയും എത്തിയ വിഡിയോ ഹരമായി മാറി ലോകത്ത് അതിവേഗത്തിൽ. പെഡെർ പെഡേഴ്സണും പീറ്റർ സ്റ്റെൻബീക്കും ചേർന്നാണ് ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തത്. യൂണിവേഴ്സൽ മ്യൂസിക് ഡെൻമാർക്ക്, എംസിഎ പുറത്തിറക്കിയതായിരുന്നു പാട്ട്. 

മാറ്റെൽ രൂപകൽപന ചെയ്ത കളിക്കോപ്പുകളായ ബാർബിയേയും കെന്നിനേയും കുറിച്ചായിരുന്നു പാട്ട്. ബാർബിയെ വെറും ഉപഭോഗ വസ്തുവായി കണ്ടാണ് വരികളെഴുതിയതെന്ന് ആരോപിച്ച് മാറ്റെൽ എംസിഎയ്ക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോകുകയായിരുന്നു. 

ഭാഷകൾക്കും രാജ്യത്തിനും അപ്പുറമാണ് സംഗീതമെന്നു തെളിയിച്ച ഈ പാട്ട് ഇന്നും അവിസ്മരണീയമാണ്. ഇതുപാടാതെ ഒരാളുടെ കുട്ടിക്കാലവും ഇന്നും കടന്നുപോകുന്നില്ല. 

Hiya Barbie
Hi Ken!
Do you want to go for a ride?
Sure Ken
Jump in

I'm a Barbie girl, in a Barbie world
Life in plastic, it's fantastic
You can brush my hair, undress me everywhere
Imagination, life is your creation

Come on Barbie, let's go party!

I'm a Barbie girl, in a Barbie world
Life in plastic, it's fantastic
You can brush my hair, undress me everywhere
Imagination, life is your creation

I'm a blond bimbo girl, in a fantasy world
Dress me up, make it tight, I'm your dolly
You're my doll, rock'n'roll, feel the glamor in pink
Kiss me here, touch me there, hanky panky
You can touch
you can play
if you say "I'm always yours"

I'm a Barbie girl, in a Barbie world
Life in plastic, it's fantastic
You can brush my hair, undress me everywhere
Imagination, life is your creation

Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)
Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)

Make me walk, make me talk, do whatever you please
I can act like a star, I can beg on my knees
Come jump in, bimbo friend, let us do it again
Hit the town, fool around, let's go party

You can touch
you can play
If you say "I'm always yours"
You can touch
you can play,
If you say "I'm always yours"

Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)
Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)

I'm a Barbie girl, in a Barbie world
Life in plastic, it's fantastic
You can brush my hair, undress me everywhere
Imagination, life is your creation

I'm a Barbie girl, in a Barbie world
Life in plastic, it's fantastic
You can brush my hair, undress me everywhere
Imagination, life is your creation

Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)
Come on Barbie, let's go party! (Ah ah ah yeah)
Come on Barbie, let's go party! (Oh oh)

Oh, I'm having so much fun!
Well Barbie, we are just getting started
Oh, I love you Ken
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.