Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരതൻ എന്ന സംഗീതജ്‍ഞൻ

Bharathan

ഇന്ന് ജൂലൈ മുപ്പത്, സംവിധായകൻ ഭരതൻ മരിച്ചിട്ട് ഇന്ന് 17 വർഷങ്ങൾ പൂർത്തിയാകുന്നു. പ്രണയവും രതിയുമെല്ലാം ഇടകലർത്തിയുള്ള ഭരതന്റെ പാട്ടുകൾ ഇന്നും മലയാളിയുടെ മനസിലെ ദീപ്തസ്മരണകളായി ജ്വലിക്കുന്നു. എൺപതുകളിൽ ഭരതൻ മലയാള സിനിമയിൽ കൊണ്ടു വന്ന ആഖ്യാന ശൈലി മലയാള സിനിമയുടെ പാഠപുസ്തകത്തിലെ ആദ്യാധ്യായങ്ങളിലൊന്നാണ്. പരിണയത്തിൽ തുടങ്ങി ചുരം വരെ നീണ്ട് നിൽക്കുന്ന ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്. എം ബി ശ്രീനിവാസനും, എംജി രാധാകൃഷ്ണനും, രവീന്ദ്രനും, ജോൺസണും, ദേവരാജനും, ഔസേപ്പച്ചനും, ജെറി അമൽദേവും, ബോംബേ രവിയും, ഇളയരാജയുമെല്ലാം ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ഭരതൻ എന്ന പ്രതിഭയുടെ സ്പർശമുണ്ടായിരുന്നു.

ഇന്നെനിക്ക് പൊട്ടുകുത്താൻ...

വയലാറും പി ഭാസ്‌കരനും, ഒഎൻവിയും, ബിച്ചു തിരുമലയും, പൂവച്ചൽ അബ്ദുൾഖാദറും, എംഡി രാജേന്ദ്രനും കൈതപ്രവുമെല്ലാം പാട്ടുലോകങ്ങളിലേക്ക് ഭരതനെ അനുയാത്ര ചെയ്തവരാണ്. 1983 ൽ പുറത്തിറങ്ങിയ ഈണം എന്ന ചിത്രത്തിന് സംഗീതം പകർന്നുകൊണ്ട് ഭരതൻ സംഗീതസംവിധാനത്തിലേയ്ക്ക് കടന്നു. തുടർന്ന് കാതോട് കാതോരം എന്ന ചിത്രത്തിലെ കാതോട് കാതോരം, താഴ്‌വാരത്തിലെ കണ്ണെത്താ ദൂരം മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി തുടങ്ങിയ ഗാനങ്ങൾ ഭരതന്റെ സംഗീതത്തിൽ പിറന്നവയായിരുന്നു.

ഈണം, പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ മാലേയ ലേപനം, താളം മറന്ന, തളിരിലയിൽ, താരും തളിരും, പുടമുറിക്കല്ല്യാണം തുടങ്ങിയ ഗാനങ്ങളും ഭരതൻ രചിച്ചിട്ടുണ്ട്. പാട്ടിൻെറ ദൃശ്യസൗന്ദര്യത്തിലൂടെ കാഴ്ച്ചക്കാരെ മോഹിപ്പിക്കാൻ ഭരതനായിട്ടുണ്ട്. അമരം, വൈശാലി, ചമയം, വെങ്കലം, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്‌വാരം, ദേവരാഗം തുടങ്ങി സംഗീത സാന്ദ്രമായ എത്രയെത്ര ചിത്രങ്ങൾ ഭരതൻ നമുക്ക് സമ്മാനിച്ചിട്ടുണ്ട്...

ഭരതൻ ഈണം നൽകിയ ഗാനങ്ങൾ

മാലേയ ലേപനം ...ഈണം(1983)

കാതോടു കാതോരം ... കാതോടു കാതോരം(1985)

കണ്ണെത്താ ദൂരെ മറുതീരം ... താഴ്‌വാരം(1990)

താരം വാൽക്കണ്ണാടി നോക്കി ... കേളി(1991)

താരം വാൽക്കണ്ണാടി...

ഓലേലം പാടി ... കേളി(1991)

ഭരതൻ ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങൾ

മൗനങ്ങൾ പാടുകയായ്...പ്രയാണം(1975)

ഇന്നെനിക്ക് പൊട്ടുകുത്താൻ... ഗുരുവായൂർ കേശവൻ(1977)

നാഥാ നീവരും കാലൊച്ച കേട്ടു...ചാമരം(1980)

ഗോപികേ നിൻ വിരൽ... കാറ്റത്തെ കിളിക്കൂട്(1983)

ഓമന തിങ്കൾ കിടാവോ...ഇത്തിരപ്പൂവേ ചുവന്നപൂവേ 1984)

ദേവദൂതർ പാടി... കാതോട് കാതോരം (1985)

കാതോടു കാതോരം...കാതോട് കാതോരം (1985)

നീ എൻ സ്വർഗ്ഗ സൗന്ദര്യമേ...കാതോട് കാതോരം (1985)

താരും തളിരും... ചിലമ്പ്(1986)

ഇന്ദ്രനീലിമയോലും... വൈശാലി(1988)

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി... വൈശാലി(1988)

കണ്ണാത്താ ദൂരം മറുതീരം... താഴ് വാരം(1990)

അഴകേ നിൻ... അമരം(1991)

വികാര നൗകയുമായ്... അമരം(1991)

താരം വാൽക്കണ്ണാടി നോക്കി... കേളി(1991)

ചന്ദ്രകാന്തം കൊണ്ട്... പാഥേയം(1993)

രാജഹംസമേ... ചമയം(1993)

ശിശിരകാല... ദേവരാഗം (1996)

1998 ജൂലൈ 30ന് പ്രിയസംവിധായകൻ ഭരതൻ അന്തരിക്കുമ്പോൾ മലയാളിക്കായ് ബാക്കി വെച്ചത് സ്വരങ്ങൾക്ക് നിറങ്ങളും നിറങ്ങൾക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സർഗസൗന്ദര്യ ലോകമായിരുന്നു...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.