Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏക് ചാന്ദ് കാ തുക്ടാ...

Kishore Kumar

കിഷോര്‍ കുമാര്‍... ഈ പേരു കേള്‍ക്കേുമ്പോള്‍ ചിലരുടെ മനസ്സിലെങ്കിലും ഓടിയെത്തുക ‘ചല്‍തി കാ നാം ഗാഡി‘ എന്ന ഹിന്ദി സിനിമയിലെ കാര്‍ മെക്കാനിക്കോ ഇതേ ചിത്രത്തിലെ ‘എക് ലഡ്കി ഭീഗി ഭീഗിസി‘ എന്ന പാട്ടോ ഒക്കെ ആവാം. ‘ഹാഫ് ടിക്കറ്റ്‘ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ആഗേ സീഥി ലഗി ദില്‍ പേ ജെസേ കട്ടരിയ‘ എന്ന ഗാനവുമായി ബന്ധപ്പെടുത്തി കിഷോര്‍കുമാറിനെ ഓര്‍ത്തെടുക്കുന്നവരും കുറവല്ല.

സംഗീതത്തിലോ അഭിയനത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല കിഷോര്‍ കുമാര്‍ എന്ന അതുല്യ പ്രതിഭ. ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സിനിമാ നിര്‍മാതാവ്, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ പല മേഖലകളിലും അദ്ദേഹം സമാനതകളില്ലാത്ത, തനതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. എന്നിരുന്നാലും അദ്ദേഹത്തിനെ ഏറ്റവും പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ഗാനങ്ങൾ തന്നെയെന്നു പറയാം. 1960കള്‍ മുതൽ 1970 വരെയുള്ള ദശാബ്ദത്തിൽ ഹിന്ദി സിനിമാ പിന്നണിഗാന രംഗത്തെ നിറസാന്നിധ്യമായിരുന്നു നാട്ടുകാരുടെ സ്വന്തം കിഷോര്‍ ദാ. ആ മഹാ കലാകാരൻ വിട്ടു പിരിഞ്ഞ് 28 വര്‍ഷങ്ങള്‍ക്കിപ്പുറവും, ഇന്നും കോടിക്കണക്കിന് ആരാധകരാണ് യൂട്യൂബിലും, ഇന്റർനെറ്റിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുപയോഗിച്ചും കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ കേള്‍ക്കുകയും അദ്ദേഹത്തെ അദ്ദേഹത്തിന്റെ അപാരമായ കഴിവുകളെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നത്.

ദു:ഖത്തിന്റെ നിഴലില്‍ എരിഞ്ഞു തീര്‍ന്ന ജീവിതം

ദു:ഖങ്ങളും സങ്കടങ്ങളും നിറം കെടുത്തിയ ഒരു ജീവിതമായിരുന്നു കിഷോര്‍ കുമാറിന്റെ. പ്രേക്ഷകരെ തന്റെ നിര്‍ദോഷമായ തമാശകള്‍ കൊണ്ടു പൊട്ടിച്ചിരിപ്പിക്കുകയും, ചിരിക്കുന്നവരെ അതിഭാവുകത്വമില്ലാത്ത അഭിനയത്തിലൂടെ കരയിപ്പിക്കുകയും, തളര്‍ന്നവരെ മാന്ത്രിക ശബ്ദത്തിലൂടെ ഉന്‍മഷേവാന്‍മാരാക്കി നൃത്തം ചെയ്യിപ്പിക്കുകയും ചെയ്ത കിഷോര്‍ കുമാര്‍ ഒരു പക്ഷേ സന്തോഷത്തേക്കാളേറെ ദു:ഖമാകാം അനുഭവിച്ചത്.

Kishore Kumar

ചെറുപ്പകാലം

ബംഗാളി ഗാംഗുലി കുടുംബത്തില്‍ അഭിഭാഷകായ കുഞ്ഞലാല്‍ ഗാംഗുലിയുടെയും കോടീശ്വരപുത്രിയായി ജനിച്ച ഗൗരിദേവിയുടെയും നാലു മക്കളില്‍ ഏറ്റവും ഇളയ മകനായിട്ടായിരുന്നു അബ്ബാസ് കുമാര്‍ ഗാംഗുലിയെന്ന കിഷോർ കുമാറിന്റെ ജനനം. ഏറ്റവും മുതിര്‍ന്ന ചേട്ടനായ അശോക് കുമാര്‍, അബ്ബാസ് വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സിനിമാ താരമായി മാറിയിരുന്നു. മൂത്ത സഹോദരന്റെ പിന്തുണയോടെ രണ്ടാമത്തെ ചേട്ടനായ അനൂപും സിനിമാതാരമായി.

അങ്ങനെ സിനിമാതാരങ്ങളായ രണ്ടു ചേട്ടന്‍മാരുടെ കൂടെ വളര്‍ന്നുവന്ന അബ്ബാസിനു സിനിമയും പാട്ടും ഹരമായി മാറി. സിനിമാഭിയത്തേക്കാള്‍ കുഞ്ഞബ്ബാസ് പക്ഷേ സ്നേഹിച്ചതു സംഗീതത്തെയായിരുന്നു. എന്നാല്‍ അഭിനേതാക്കളായ ചേട്ടന്‍മാരുടെ ആഗ്രഹം നേരെ മറിച്ചായിരുന്നു. തങ്ങളക്കൊള്‍ വലിയ അഭിനേതാവായി അനിയന്‍ അറിയപ്പെടണമെന്നായിരുന്നു ചേട്ടന്‍മാരുടെ ആഗ്രഹം. അങ്ങനെ ചേട്ടന്‍മാരുടെ ആഗ്രഹം തീര്‍ക്കാന്‍ അനിയനും ഒടുവിൽ അഭിനേതാവായി. പക്ഷേ അപ്പോഴും അറിയപ്പെടുന്ന ഗായകനാകണമെന്നുള്ള ആഗ്രഹം മനസ്സിലൊതുക്കുക എന്നത് അദ്ദേഹത്തിനു തികച്ചും വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു.

Kishore Kumar

കുടുംബ ജീവിതം

അദ്ദേത്തിന്റെ ദാമ്പത്യജീവിതം വന്‍പരാജയമായിരുന്നു. ആദ്യഭാര്യ റുമ അദ്ദേഹത്തെ ഉപക്ഷേിച്ചു പോയി. രണ്ടാം ഭാര്യ മധുബാല നിത്യരോഗിയായിരുന്നു. ഒമ്പതു വര്‍ഷത്തെ രോഗപീഡകള്‍ക്കൊടുവില്‍ മധുബാല അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മൂന്നാമത്തെ ഭാര്യയായ യോഗീത്ത വേര്‍പിരിയാനായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് നാല് ആയിരുന്നു. നാലാമത്തെ ഭാര്യയായ ലീനയോടൊപ്പം മാത്രമാണ് അദ്ദഹേത്തിനു സന്തോഷപരമായ ദാമ്പത്യം നയിക്കുവാനായത്.

പാട്ടിന്റെ വഴിയേ...

വേർപാടിന്റെ തേങ്ങലുകളാകുന്ന വിരഹഗാനങ്ങള്‍

കിഷോര്‍ കുമാറിന്റെ വിരഹഗാനങ്ങള്‍ കേൾക്കുന്നവര്‍ക്കു തോന്നും, അദ്ദേഹം ആ പാട്ടിൽ അലിഞ്ഞു പാടുകയാണെന്ന്. കാരണം അത്രമേൽ വികാരനിർഭരമായ ശബ്ദത്തിലാണ് കിഷോർ കുമാർ ഓരോ വിരഹ ഗാനവും ആലപിച്ചിരുന്നത്. ഒരു പക്ഷേ ദുരിത പൂർണമായ ജീവിതം ഇങ്ങനെ പാടുവാൻ സഹായിച്ചിരിക്കാം. എന്തായാലും കിഷോര്‍ കുമാര്‍ ആലപിച്ച വിരഹഗാനങ്ങള്‍ക്കു ജീവനുണ്ടെന്നു കേൾവിക്കാര്‍ക്കു തോന്നും. അറിയാതെ നാമും അതിൽ ലയിച്ചു പോകും എന്നതാണു സത്യം.

വിരഹഗാനമാലപിക്കുവാന്‍ സ്വജീവിതത്തിലെ വിരഹവും, വേര്‍പാടും വേദനയും എല്ലാം കിഷോർജിയെ സഹായിച്ചിട്ടുണ്ടാവണം. ഏതൊരു പാട്ടും അതിലെ വരികളുടെ അർഥം അറിഞ്ഞ്, അത് ഏറ്റവും മനോഹരമായി പാടുവാന്‍ കിഷോർജി ശ്രമിച്ചിരുന്നു. ദുഖി മന്‍ മേരേ ( ഫന്‍തൂഷ്, 1956), ആജ് രോനാ പടാ തോ സംജോ.. (ഗേൾഫ്രണ്ട്, 1960), വോ ശാം കുച്ച് അജീബ് തീ.. (ഖാമോഷി, 1969), സിന്ധഗീ കാ സഫര്‍ (സഫര്‍, 1970), കുച്ച് തോ ലോഗ് കഹേംഗേ (അമര്‍ പ്രേം, 1971), കോയി ഹോതാ ജിസ്കോ അപ്നാ (മരേേ അപ്, 1971), ഗുംഗുരു കി തരാ ബജ്താ ഹി രഹാ (ശോര്‍ മചായേ ശോര്‍, 1974), ബഡി സൂനി സൂനി ഹേ സിന്ധഗീ (മിലി, 1975), എന്നിവ ഇവയില്‍ ഏറ്റവും പ്രശസ്തമായവയാണ്.

Kishore Kumar Sad Songs Collection

പ്രശസ്തമായ സൗഹൃദ ഗാനങ്ങള്‍

സൗഹൃദത്തക്കെുറിച്ചുള്ള മനോഹരമായ ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആലപിച്ചത് ഒരു പക്ഷേ കിഷോര്‍ കുമാറായിരിക്കും. അമിതാഭ് ബച്ചന്‍ ധര്‍മ്മന്ദ്രേ എന്നീ സൂപ്പര്‍ താരങ്ങളൊന്നിച്ചഭിയിച്ച് എക്കാലത്തയെും വലിയ വിജയമായി മാറിയ ഷോലെ എന്ന ചിത്രത്തിലെ യേ ദോസ്തി ഹം നഹി തോടേംഗേ.. എന്നു തുടങ്ങുന്ന ഗാനം ഇതിലേറ്റവും പ്രശസ്തമാണ്. 1973ല്‍ പുറത്തിറങ്ങിയ മക് ഹരാം എന്ന സിനിമയിലെ ദിയാ ജല്‍തേ ഹേ, ഫൂല്‍ കില്‍ത്തേ ഹേ, ബഡി മുശ്കില്‍ സെ മഗര്‍ ദുനിയാ മേ ദോസ്ത് മില്‍തേ ഹേ എന്ന ഗാനവും അതിമനോഹരം തന്നെ.

Tere jaisa yaar kahan...

1980ല്‍ പുറത്തിറങ്ങിയ യാരാ എന്ന ചിത്രത്തിലെ തേരെ ജൈസാ യാര്‍ കഹാ... എന്ന ഗാനവും അനശ്വരമാക്കിയത് കിഷോർ ദായുടെ മാന്ത്രിക ശബ്ദമാണ്. കുര്‍ബാന്‍ എന്ന സിനിമയിലെ തുജേ കുര്‍ബാന്‍ മേരീ ജാന്‍... എന്ന ഗാനമാണ് മറ്റൊരു സൂപ്പർ ഹിറ്റ്.

വരികളിലെ ഭാവവും, വികാരവും ഉള്‍ക്കൊണ്ടാണ് കിഷോര്‍ ദാ ഓരോ പാട്ടുകളും ആലപിച്ചത്. ഇതാണ് കിഷോര്‍ ദായെ മറ്റു ഗായകരില്‍ നിന്നു വ്യത്യസ്തനാക്കിയതും, ആക്കുന്നതും. ദുഃഖസാന്ദ്രമായ വിരഹഗാനങ്ങള്‍ക്കും സുന്ദരമായ സൗഹൃദഗാനങ്ങള്‍ക്കും പുറമെ, എല്ലാ ഭാവത്തിലും വികാരത്തിലുമുള്ള പാട്ടുകള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

നേടിയ പ്രധാന അവാര്‍ഡുകള്‍

1188 ഹിന്ദി ചിത്രങ്ങളില്‍ നിന്നായി 2905 പാട്ടുകളാണ് കിഷോർ ദാ പാടിയിരിക്കുന്നത്. ഹിന്ദിക്കു പുറമെ 156 ബംഗാളി പാട്ടുകളും എട്ടു തെലുങ്ക് പാട്ടുകളും കിഷോർ ദായുടെ െക്രഡിറ്റിലുണ്ട്. മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് എട്ടു തവണ സ്വന്തമാക്കിയ കിഷോര്‍ജി ഈ വിഭാഗത്തില്‍ ഏറ്റവും തവണ അവാര്‍ഡുനേടിയ ഗായകാണ്. ഈ വിഭാഗത്തില്‍ ആറു പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള മുഹമ്മദ് റഫിയാണ് കിഷോര്‍ജിക്കു പിന്നില്‍ രണ്ടാം സ്ഥാത്ത്.

മികച്ച ഗായകനുള്ള പുരസ്കാരങ്ങള്‍

_വര്‍ഷം - പാട്ട് - ചലച്ചിത്രം - സംഗീത സംവിധായകന്‍ _

1969 രുപ് തേരാ മസ്താനാ - ആരാധന - സച്ചിന്‍ ദേവ് ബര്‍മന്‍ 1975 ദില്‍ ഐസാ കിസി നെ മേരാ - അമാനുഷ് - ശ്യാമള്‍ മിത്ര 1978 ഖായികേ പന്‍ ബനാറസ് വാല - ഡോണ്‍ - കല്യാണ്‍ജി ആന്ദ്ജി 1980 ഹസാര്‍ രാഹേൻ മുദ്കേ ദേഖീന്‍.. തോഡിസീ ബേവഫായ് - ഖയാം 1982 പഗ് ഗുങ്ങരൂ ബാന്ദ് - നമക് ഹലാല്‍ - ബാപ്പി ലാഹിരി 1983 അഗര്‍ തും നാ ഹോതേ - അഗര്‍ തും നാ ഹോതേ - രാഹുല്‍ ദേവ് ബര്‍മന്‍ 1984 മന്‍സിലേന്‍ അപ്നി ജഗ(ഹ്) ഹേ.. - ഷരാബീ - ബാപ്പി ലാഹിരി 1985 സാഗര്‍ കിനാരേ - സാഗര്‍ - രാഹുല്‍ ദേവ് ബര്‍മന്‍

Kishore Kumar

മറ്റു ചില റിക്കാര്‍ഡുകള്‍

മികച്ച ഗായകുള്ള ഏറ്റവുമധികം ഫിലിംഫെയര്‍ അവാര്‍ഡ് - എട്ടു തവണ മികച്ച ഗായകുള്ള ഏറ്റവുമധികം ഫിലിംഫെയര്‍ നോമിനേഷനുകൾ - 27 ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം നോമിനേഷനുകൾ - 4 (1985) ഏറ്റവും പ്രായമറേിയ ഫിലിംഫെയര്‍ അവാര്‍ഡ് ജേതാവ് - 57ാം വയസില്‍ (1986ല്‍) ഏറ്റവും പ്രായമറേിയ ഫിലിംഫെയര്‍ അവാര്‍ഡ് നോമിനീ - 57ാം വയസില്‍ (1986ല്‍)

ഇതിനു പുറമെ നാലു തവണ മികച്ച ഗായകനുള്ള അവാര്‍ഡ് ബംഗാളിയിലും കിഷോർദാ നേടി. ആരാധന (1971), അന്ദാസ് (1972), ഹരേ രാമ ഹരേ കൃഷ്ണ (1973) എന്നീ ചിത്രങ്ങളിലെ ഗാങ്ങള്‍ക്കു തുടര്‍ച്ചയായി മൂന്നു വര്‍ഷവും കോറാ കാഗസ് എന്ന ചിത്രത്തിലെ ഗാനത്തിനു 1975 ലും കിഷോര്‍ജി മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.