Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലാർ എന്ന രക്തനക്ഷത്രം

vayalar-ramavarma

മലയാളത്തിൽ ഏറ്റവും കൂടുതൽ വിപ്ലവഗാനങ്ങൾ എഴുതിയതു വയലാർ രാമവർമയാണ്. 1952ൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ മുതൽ കെ.പി.എ.സിയുടെ ആദ്യകാല നാടകങ്ങളിൽ ഒഎൻവി കുറുപ്പായിരുന്നു പ്രധാന ഗാനരചയിതാവ്. അക്കാലത്ത് വലയാറിന്റെ വിപ്ലവം കവിതയിലായിരുന്നു.

ഒഎൻവി തങ്ങളുമായി പിണങ്ങി ഒ.മാധവന്റെ (നടൻ മുകേഷിന്റെ പിതാവ്) നേതൃത്വത്തിലുള്ള കൊല്ലം കാളിദാസകലാകേന്ദ്രവുമായി സഹകരിക്കാൻ തുടങ്ങിയതോടെ വയലാറിനെ കെപിഎസിക്കു കാര്യമായി ആശ്രയിക്കേണ്ടിവന്നു.

SAKHAKKALE MUNNOTTU

തുലാഭാരം (സംഗീതം: ദക്ഷിണാമൂർത്തി), കയ്യും തലയും പുറത്തിടരുത് (ദേവരാജൻ) , ഇന്നലെ ഇന്നു നാളെ (എൽ.പി.ആർ. വർമ), മാനസപുത്രി (എൽ.പി.ആർ. വർമ), യന്ത്രം സുദർശനം (കെ. രാഘവൻ) തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ വയലാർ വിപ്ലവഗാനങ്ങൾ രചിച്ചു. എങ്കിലും സിനിമയിലാണ് വയലാർ ഗാനങ്ങളിലെ തീപ്പൊരി ജനഹൃദയങ്ങൾ കീഴടക്കിയത്

marikkan njangalku manasilla

1968ലെ ‘പുന്നപ്ര വയലാർ’ എന്ന സിനിമയിൽ അദ്ദേഹം രചിച്ചു കെ. രാഘവൻ സംഗീതം നൽകിയ സഖാക്കളേ മുന്നോട്ട്.., എന്തിനാണീ കൈവിലങ്ങുകൾ.., ഉയരും ഞാൻ നാടാകെ... എന്നീ മൂന്നു ഗാനങ്ങൾ ജനങ്ങൾ ആവേശപൂർവം ഏറ്റെടുത്തു. ഇതിലെ സഖാക്കളേ മുന്നോട്ട്...വലിയ ഹിറ്റായിരുന്നു.

Nashtapeduvanillonnum

സിനിമയിൽ ഒഎൻവിയേക്കാൾ വയലാറിനെയാണു വപ്ലവഗാന രചയിതാവായി കണ്ടിരുന്നത് എന്നതിന് ഉദാഹരണമാണ് 1974ൽ ഇറങ്ങിയ ‘നീലക്കണ്ണുകൾ’. ചിത്രത്തിൽ ദേവരാജനും ഒഎൻവിയും ഗാനരചയിതാക്കൾ ആയിരുന്നെങ്കിലും വിപ്ലവഗാനങ്ങൾ എല്ലാം എഴുതാനുള്ള നിയോഗം വയലാറിനായിരുന്നു. പ്രസിദ്ധമായ ‘മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല..., വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ എന്നിവ ഈ സിനിയിലേതാണ്. സംഗീതം നൽകിയതു ദേവരാജൻ.

‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ 1970ൽ സിനിമയായപ്പോൾ ഗാനങ്ങൾ എഴുതിയത് വയലാർ. സംഗീതം ദേവരാജൻ തന്നെ. ഇതിലാണു പ്രശസ്തമായ ‘പല്ലനയാറിൻ തീരത്ത്...’ എന്ന ഗാനം. തന്റെ പിതാവ് എഴുതിയ രാഷ്ട്രീയ വിപ്ലവഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മകൻ വയലാർ ശരത്ചന്ദ്രവർമ കരുതുന്നത് ഈ ഗാനമാണ്. ഗായത്രി(1973)യിലെ ‘പത്മതീർഥമേ ഉണരൂ...’ ഭക്തിഗാനമായാണു പരിഗണിക്കപ്പെടുന്നതെങ്കിലും ഇതിൽ ഒരു സാംസ്കാരിക വിപ്ലവത്തിനുള്ള ആഹ്വാനമാണ് വയലാർ നടത്തുന്നത്.

ഈങ്ക്വിലാബ് സിന്ദാബാദ്... (പണിമുടക്ക്– സംഗീതം ബാബുരാജ്), നക്ഷത്രങ്ങളേ സാക്ഷി... (നഖങ്ങൾ–ദേവരാജൻ), നഷ്ടപ്പെടുവാൻ വിലങ്ങുകൾ... (തുലാഭാരം–ദേവരാജൻ), സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ... (അനുഭവങ്ങൾ പാളിച്ചകൾ–ദേവരാജൻ) തുടങ്ങി എത്രയോ ഗാനങ്ങളിലൂടെ മലയാളിയുടെ സിരകളിലെ ഊർജപ്രവാഹമായി വയലാർ.