Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതജ്ഞൻ ശരത്തിനു പിറന്നാൾ

Sharreth

സംഗീതത്തിലെ സംഗതികളെ വേർതിരിച്ച് മലയാളക്കരയ്ക്കു പരിചയപെടുത്തിയ സംഗീത സംവിധായകൻ ശരത്തിനു പിറന്നാൾ. 1990ൽ പുറത്തിറങ്ങിയ ‘ക്ഷണക്കത്ത് മുതൽ 2015ലെ ദി റിപോർട്ടർ വരെയുള്ള ഇരുപത്തിയഞ്ചു വർഷത്തെ സംഗീതസപര്യയെ തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിലെ പാട്ടുകളിൽ തെളിഞ്ഞു കാണുന്ന സവിശേഷത ഓർക്കസ്ട്രേഷനിലെ ഇന്ദ്രജാലമാണ്. സംഗീത ഉപകരണങ്ങളുടെ തെളിമയുള്ള സാന്നിദ്ധ്യം, ഓരോ ഉപകരണത്തിനും വിളകാചാരം പോലുള്ള തന്റെതായ സ്ഥാനമാനങ്ങൾ ലഭിക്കുന്നു. കൂടാതെ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള സംഗീതോപകരണങ്ങളൂടെ പകർന്നാട്ടം തെളിമയോടെ കാണാം. സംഗീതം പകർന്നിട്ടുള്ള ചലച്ചിത്രങ്ങൾ കുറവായിരിക്കാം പക്ഷെ ചെയ്തവ മികച്ച മനോഹരസൃഷ്ടികൾ തന്നെയാണ്.

പ്രണയത്തിന്റെ തീവ്രമായ അന്തരീക്ഷം മലയാളസിനിമകളിൽ ഏറേയുണ്ടെങ്കിലും ഒരുകാലം മലയാളിയുടെ പ്രണയനൊമ്പര പിടച്ചിലിൽ ക്ഷണക്കത്തിലെ പാട്ടുകളുണ്ടാവാതിരിക്കില്ല (മംഗളങ്ങളരുളും മഴനീർ കണങ്ങളെ…., ആകാശദീപമെന്നുമുണരുടമായോ താ‍രാഗണങ്ങൾ…), ഭക്തിയും സംഗീതവുമൊന്നിച്ച ശരത്തിന്റെ മറ്റൊരു സുന്ദരമായ സൃഷ്ടിയാണ് സിന്ദൂരരേഖ എന്ന ചിത്രത്തിലെ രീതിഗൌളയിൽ ചിട്ടപെടുത്തിയ ‘പ്രണതോസ്മീ ഗുരുവായുപുരേശം…’.

Sharreth Hits

ഓരോ സ്റ്റേജ് പരിപാടിയിലും പാടുവാൻ ആഗ്രഹിക്കുന്ന പാട്ടുകളിലൊന്നാണ് തച്ചോളി വർഗ്ഗീസ് ചേകവരിലെ ‘മാലേയം മാറോടഞ്ഞു…’ കാരണം ആ പാട്ടിലെ ബേസാണെന്ന് കെ.എസ്.ചിത്ര പറയുന്നു. പവിത്രത്തിലെ ‘ശ്രീരാഗമോ തേടുന്നു…., താളമയഞ്ഞു ഗാനമപൂർണ്ണം…’ പോലുള്ള പാട്ടുകൾ മലയാളികൾക്കു പ്രിയമായവയിൽ ചിലതാണ്.

ശരത്ത് സംഗീതം പകർന്ന ചില ഗാനങ്ങൾ

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളെ…(ഒറ്റയാൾപട്ടാളം)

കരയാതെ കണ്ണൂറുങ്ങ് ആതിര കുഞ്ഞുറങ്ങ്…(സാഗരം സാക്ഷി)

പൊൻ വസന്തമാഗമം എൻ കിനാവിൻ..(ദേവദാസി)

ഈ ശ്യാമ സന്ധ്യയിൽ മായുമോ..(സ്പർശം)

ഇനി മനത്തും നക്ഷത്രപൂക്കാലം ഇത് മാറ്റേറും… (കവർ സ്റ്റോറി)

അരികിൽ നീഇല്ലയെന്ന സത്യത്തെ ..(തിരക്കഥ)

ഓ വാനമേ പ്രണവമുരുവിടാം..(പുള്ളിമാൻ)

വിഷുകിളി കണിപൂ കൊണ്ടു വാ…(ഇവൻ മേഘരൂപൻ)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.