ADVERTISEMENT

‌‌‌‘അഗ്നി കുടിച്ചു മയങ്ങിയ ജീവൻ ആടുകയാണെന്റെ വിളക്കേ

എരിയുന്നു നീയും ഞാനും...’

 

നമ്മുടെയെല്ലാം ജീവിതത്തിലെ ആദ്യ പ്രണയത്തിന്റെ പേടി, സന്തോഷം, ആശങ്ക ഒക്കെ അത് പോലെ തന്നെ പകർത്തി വച്ച പാട്ടുകൾ കേട്ടിട്ടുണ്ടോ? ആരാദ്യം പറയും എന്ന ആശയക്കുഴപ്പത്തിൽ തുടങ്ങി തീ ഉള്ളിൽ കത്തിക്കയറുന്ന അനുഭവത്തെ കുറിച്ചു പറയുന്ന പാട്ടാണ് ‌‘ആരാദ്യം പറയും...’

 

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയെ ദൃശ്യ ഭാഷയിലേക്ക് ലെനിൻ രാജേന്ദ്രൻ മാറ്റിയപ്പോൾ പിറന്ന സിനിമയായിരുന്നു ‘മഴ’. അടിമുടി പ്രണയം നിറഞ്ഞ സിനിമ. നായികയുടെ കൗമാരകാലത്തെ അതേപോലെ പകർത്തി വച്ച പാട്ടായിരുന്നു ‘ആരാദ്യം പറയും’.

 

വളരെ ലളിതമായി, അങ്ങേയറ്റം ഭാവ സാന്ദ്രമായി പ്രണയ തുടക്കത്തെ പറ്റി പറയുന്ന പാട്ടാണിത്. വരികൾക്കും സംഗീതത്തിനും ആലാപനത്തിനും ആദ്യ പ്രണയത്തിന്റെ എല്ലാ കൗതുകവും ഉണ്ടായിരുന്നു.

 

നിരവധി പുരസ്കാരങ്ങൾ ദേശീയ, സംസ്ഥാന തലത്തിൽ നേടിയ സിനിമ കൂടിയാണ് ‘മഴ’. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഒ.വി ഉഷയ്ക്കും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ആശ ജി മേനോനും ‘ആരാദ്യം പറയും’ എന്ന ഗാനം നേടിക്കൊടുത്തു. രവീന്ദ്രന്റെ സംഗീതത്തിലും മോഹന രാഗത്തിന്റെ സകല സൗന്ദര്യവുമുണ്ട്. ‘പറയാതിനി വയ്യ പറയാനും വയ്യ’ എന്ന ജീവിതത്തിലെ ഭംഗിയുള്ള അവസ്ഥയെ മനോഹരമായി കേൾക്കുന്നവരിലേക്ക് പകർത്തി ഈ ഗാനം അനശ്വരമാക്കുന്നു.

 

ചിത്രം: മഴ

 

സംഗീതം: രവീന്ദ്രൻ

 

രചന: ഒ.വി ഉഷ

 

ആലാപനം: ആശ ജി മേനോൻ

 

 

‘ആരാദ്യം പറയും ആരാദ്യം പറയും

പറയാതിനി വയ്യ പറയാനും വയ്യ

 

എരിയും മുൻപേ പിരിയും മുൻപേ

പറയാനാശിക്കുന്നു

പറയാതിനി വയ്യ, പറയാനും വയ്യ

 

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ

പാടുകയാണെന്റെ വിളക്കേ

എരിയുന്നൂ നീയും ഞാനും

എരിയുന്നൂ നീയും ഞാനും...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com