Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോരി ചോരി ജബ് നസരേം മിലീ...

അനിർവചനീയമാണ് പ്രണയം...ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും പറയാനാവില്ല..എങ്ങനെ പ്രണയിച്ചു എന്നു ചോദിച്ചാൽ പ്രണയികൾക്കുത്തരമില്ല. അത് അങ്ങനെയങ് സംഭവിക്കുന്നതാണ്. നേരവും കാലവും ഒന്നും നോക്കാതെ കടന്നു വരുന്ന പ്രണയത്തെ നിർവചിക്കാനാവില്ലെന്നതാണ് സത്യം...

kAREEB-POSTER-EDIT

പ്രണയം സുന്ദരമായി ചിത്രീകരിച്ചിരിക്കുന്ന കരീബെന്ന സിനിമയിലെ മനോഹരമായ ഗാനമാണിത്. ഈ ഗാനത്തിലെ പ്രണയം തുളുമ്പുന്ന വരികളും കണ്ണിൽ പ്രണയം ഒളിപ്പിച്ച പ്രണയികളും നമ്മുടെ മനസിൽ പതിയുമെന്നതിൽ സംശയം വേണ്ട..ഒരു തവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ മാസ്മരികത ഈ ഗാനത്തിനുണ്ട്. കുമാർ സാനുവും സഞ്ജീവനിയും ചേർന്നാണ് ഈ ഗാനമാലപിച്ചത്. ഉർദു കവിയായ രാഹത് ഇന്തോരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനു മാലിക്കാണ്. 98 ലെ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം സഞ്ജീവനിക്കു നേടിക്കടുത്തത് ഈ ഗാനമാണ്.

ബിർജുവെന്ന വ്യപാരിയുടെ മകന് നേഹയെന്ന സാധാരണക്കാരിയ പെൺകുട്ടിയോട് പ്രണയം തോന്നയതെപ്പോഴാണ്? എപ്പോഴാണ് ഇങ്ങനെയൊരാഗ്രഹം മനസിൽ കടന്നുകൂടിയതെന്നവനറിയില്ല. ആരും കാണാതെ ആദ്യം ആ കണ്ണുകൾ തമ്മിലാണ് കണ്ടുമുട്ടിയത്. പിന്നീട് ആരും അറിയാതെ ഉറക്കും അവനിൽ നിന്നകന്നു..ആരോടും പറയാതെ ഹൃദയം അവനോടു മന്ത്രിച്ചു..ഈ കള്ളത്തരത്തിനുമില്ലേ ഒരു രസം....

Kareeb-FILM-IMAGE-EDIT

എന്താണെനിക്കു ലഭിച്ചത്...എന്താണു നഷ്ടപ്പെട്ടത്..നീയെന്താണു എന്നോടു ചെയ്തത്...എനിക്കെന്താണു സംഭവിക്കുന്നത്...പ്രണയ പരവശനായി അവൻ പാടുകയാണ്.ചുറ്റും നടക്കുന്നതോന്നും അവൻ അറിയുന്നേയില്ല..അവനിൽ നിറയുന്നത് അവളോടുള്ള പ്രണയം മാത്രമാണ്. പൂവിന്റെ സ്വപ്നത്തിൽ കടന്ന് സുഗന്ധം കവർന്നത് നീയാണോ? മേഘക്കൂട്ടങ്ങളെ കൊണ്ടുപോയ ഭ്രാന്തൻ കാറ്റു നീയാണോ? ഒരു പൂവു മറ്റൊരു പൂവിന്റെ കാതിൽ പറഞ്ഞതെന്താണ്? ബന്ധങ്ങളുടെ ചുഴിയുടെ ആഴം കൂടിക്കൂടി വരുന്നു..എന്റെയും നിന്റെയും നിഴൽ നദിയിലെ പ്രണയച്ചുഴിയിൽ ലയിക്കുകയാണ്...എപ്പോഴാണോ പ്രണയമാകുന്ന മുത്ത് ഈ നദിയിൽ വീണത് അപ്പോൾ മുതലാണ് അത് പ്രണയത്തിന്റെ വലയങ്ങൾ നദിയിൽ തീർത്തു തുടങ്ങിയത്..കവി ഭാവനയിൽ വിടരുന്ന പ്രണയാതുരമായ വരികളോരോന്നും മനസിൽ പതിയുന്നവയാണ്.

Chori_Chori_Jab_Nazrein_Mili_Kareeb-MOVIE-SCENE

കനത്ത പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്ലാത്ത ഈ മധുരഗാനം എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്.

പാട്ടിന്റെ പൂർണമായ വരികൾ...

യേ ക്യാ ഹുവാ കൈസേ ഹുവാ..

യേ കബ് ഹുവാ..ക്യാ പതാ..

ചോരി ചോരി ജബ് നസരേം മിലീ...

ചോരി ചോരി ഫിർ നീന്ദേം ഉഠീ...

ചോരി ചോരി യേ ദിൽ നേ കഹാ

ചോരി മേം ഭി ഹേ മസാ....

ക്യാ ജാനേ ക്യാ മിൽ ഗയാ...

ക്യാ ജാനേ ക്യാ ഘോ ഗയാ..

തൂനേ യേ ക്യാ കർ ദിയാ

മുഛ്കോ യേ ക്യാ ഹോഗയാ...

പൽക്കേ ഛുകി പൽക്കേ ഉഠി

ക്യാ കേഹ് ദിയാ ക്യാ സുനാ

ഫൂലോം കേ ഖ്വാബോം മേ ആകർ

ഖുശ്ബൂ ചുരാ ലേ ഗയീ

ബാദൽ കാ ആൻഛൽ ഭീ ആകർ

പാഗൽ ഹവാ ലേ ഗയീ ( 2)

എക് ഫൂൽ നേ എക് ഫൂൽസേ

ഫിർ കാൻ മേം കുഛ് കഹാ...

ചോരി ചോരി ജബ് നസരേം മിലീ...

ചോരി ചോരി ജബ് നീന്ദേം ഉഠീ...

ചോരി ചോരി യേ ദിൽ നേ കഹാ

ചോരി മേം ഭി ഹേ മസാ....

രിസ്തോം കേ നീലേ ഭവാർ..

കുഛ് ഔർ ഗഹരേ ഹുയേ

തേരേ മേരേ സായേ ഹേ...

പാനി പേ തേഹരേ ഹുയേ

ജബ് പ്യാർ കാ മോതി ഗിരാ

ബൻ നേ ലഗാ ദായരാ...

ചോരി ചോരി ജബ് നസരേം മിലീ...

ചോരി ചോരി ജബ് നീന്ദേം ഉഠീ...

ചോരി ചോരി യേ ദിൽ നേ കഹാ

ചോരി മേം ഭി ഹേ മസാ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.