Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല...

ezhimala-poonchola

‘ഇപ്പം ലാലേട്ടൻ കയറി ഒരു വരവുണ്ട്...’ ഏഴിമല പൂഞ്ചോല എന്ന പാട്ടു കേട്ടുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കൂട്ടുകാരിൽ ഒരാൾ പറഞ്ഞതാണിങ്ങനെ. അതെ, ഓരോ കാഴ്ചയിലും സ്ഫടികം എന്ന ചിത്രം പ്രേക്ഷകരിൽ ഉണർത്തുന്ന ആകാംക്ഷയും രസവും ചെറുതല്ല. വർഷങ്ങൾ കഴിഞ്ഞിട്ടും തലയെടുപ്പിന് ഒട്ടുമേ കുറവു വരാത്ത അപൂർവം സിനിമകളിലൊന്നാണ് മോഹൻലാ‍ൽ ആടു തോമയായി എത്തിയ ഈ ചിത്രം; ഈ ഗാനവും...

ഏഴിമല പൂഞ്ചോല 

ആഹാ മാമലയ്ക്കു മണിമാല...

മോഹൻലാലും കെ.എസ്. ചിത്രയും ചേർന്നുപാടിയ പാട്ടിനെ ഇത്രയേറെ രസകരമാക്കിയത് അതിലെ വരികളുടെ കുസൃതി തന്നെയാണ്. പിന്നെ ആലപിക്കുന്ന ശൈലിയും. ഒരു സാധാരണ പെണ്ണിന്റെ പ്രണയത്തെയാണ് കവി വർണിച്ചത്; തന്റെ ചെക്കനെ ആരെങ്കിലും തട്ടിയെടുക്കുമോ എന്നു ഭയപ്പെടുന്ന അസൂയക്കാരിയായ ഒരു പെൺകുട്ടിയെ. കാട്ടുപൂവിനോടും കാക്കക്കറുമ്പിയോടും തന്റെ ചെക്കനെ നോക്കരുതെന്നു പറയുന്ന നിഷ്കളങ്കയായൊരു പെൺമനസ്സാണ് പാട്ടിൽ കാണുന്നത്. അതുതന്നെയാണീ പാട്ടിന്റെ രസക്കൂട്ടും. പി. ഭാസ്കരന്റേതാണു വരികൾ. എസ്.പി വെങ്കിടേഷാണ് സിനിമയിലെയും ജീവിതത്തിലെയും വ്യവസ്ഥാപിതത്വത്തെ വെല്ലുവിളിച്ച  ആടു തോമയെന്ന കഥാപാത്രത്തിന്റെ തന്റേടത്തിനിണങ്ങുന്ന ഈണം ഈ പാട്ടിനു നൽകിയത്.

പണ്ട് ടിവിയിൽ ഈ പാട്ടു കണ്ടാൽ എന്തോ അശ്ലീലം കാണുന്നതു പോലെ കുട്ടികളെയൊക്കെ മുതിർന്നവർ ചീത്ത പറഞ്ഞിരുന്നു. സിൽക്ക് സ്മിത എന്നൊരു നടിയാണ് പാട്ടിലഭിനയിച്ചത് എന്നതായിരുന്നു കാരണം. മരണശേഷം മാത്രമാണ് സില്‍ക്ക് സ്മിത എന്ന നടിയെ സിനിമാലോകം പോലും അംഗീകരിച്ചത്. തീക്ഷ്ണമായ നോട്ടവും മാദകമായ ഭാവങ്ങളുമുള്ള സ്മിതയെ ഓർക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യമെത്തുന്നതും ഈ പാട്ടാണ്.

ഒരഭിസാരികയുടെ കൈപിടിച്ച് കവലയിലൂടെ തലയുയർത്തി നടന്നുപോയ ആടുതോമയെക്കണ്ടപ്പോഴുള്ള പുളകം ഈ പാട്ടു കേൾക്കുമ്പോഴും നമുക്കു തോന്നും.

Your Rating: