Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദലം മാത്രം വിടർന്നൊരു...

parvathy പാർവതി

അകലങ്ങൾ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു. ഒന്നു തൊടാതെ, ഒന്നു മിണ്ടാതെ ആ നോക്കിനിൽപ്പിന്റെ മൗനം പകരുന്നത് ഒരിക്കലും അവസാനിക്കാത്ത രാഗങ്ങളുടെ ഘോഷയാത്രയാണ്. അവളുടെ ഒരു ദളം വിടർന്നാൽ മതി. അവന് ആയിരം പൂക്കാലങ്ങൾ ഒന്നിച്ചു കിട്ടിയ പോലെയാകും. അവളറിയാതെ അവളെ നോക്കി നിൽക്കുമ്പോൾ, അവനും പൂത്തൊരു മരമാകുന്നു. ജാലകം എന്ന ചിത്രം നമുക്ക് നൽകിയത് അതുപോലൊരു പാട്ടാണ്. ഒരു ദലം മാത്രം വിടർന്നൊരു...

നന്മ നിറഞ്ഞ പ്രണയത്തിന്റെ അനിർവചനീയ തലമാണ് ഈ പാട്ടിലൂടെ ഒഎൻവിയുടെ വരികൾ പകർന്നു നൽകുന്നത്. എം.ജി.രാധാകൃഷ്ണന്റെ സംഗീതം പാട്ടിലേയ്ക്കു നമ്മെ എടുത്തുകൊണ്ടു പോവുകയും ചെയ്യുന്നു. അവനോടുള്ളത് ഒളിപ്പിക്കാനാണ് അവളുടെ ശ്രമം. എന്നാൽ അത് അവളുടെ വിരൽതുമ്പിൽ നിന്നും വായിച്ചെടുക്കുകയും ചെയ്യുന്നു. അശോകനും പാർവതിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ചിത്രമായി കാമുകിയെ വരയ്ക്കാൻ ശ്രമിക്കുകയാണ് ഗാനത്തിലുടനീളം നായകൻ. അവൾ അവന്റെ മുന്നിൽ പിന്നെയും പിന്നെയും വിടരുമ്പോൾ അവന്റെ ചിത്രം പൂർണതയെ എത്തിപ്പിടിക്കുന്നു. കെ.ജെ.യേശുദാസിന്റെ ശബ്ദത്തിൽ ആ കാമുകന്റെ പൂർണതയ്ക്കായുള്ള പിടച്ചിലുണ്ട്.

1987ലാണ് ജാലകം എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഹരികുമാറായിരുന്നു സംവിധായകൻ. പ്രമുഖ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയായിരുന്നു ചിത്രത്തിന് ആധാരം. അശോകൻ, മുരളി, ശ്രീവിദ്യ, സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അശോകൻ, പാർവതി എന്നിവരാണ് ഇൗ ഗാനരംഗത്തിലെത്തുന്നത്. ഒഎൻവി എഴുതി എം.ജി.രാധാകൃഷ്ണൻ ഈണമിട്ട രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പഞ്ചാഗ്നിയിലെ സാഗരങ്ങളെ എന്ന ഗാനത്തെ ഇപ്പോഴും നെഞ്ചേറ്റുന്ന പോലെ നോവുന്ന നൊമ്പരമായി ഒരു ദളം മാത്രവും നമ്മുടെ കൂടെയുണ്ട്.

ആ വരികൾ....

ഒരു ദnലം മാത്രം വിടർന്നൊരു ചെമ്പനീർ

മുകുളമായി നീയെന്റെ മുന്നിൽ നിന്നു...

തരളകപോലങ്ങൾ നുള്ളി നോവിക്കാതെ

തഴുകാതെ ഞാൻ നോക്കി നിന്നു...

(തരളകപോലങ്ങൾ)

(ഒരു ദnലം മാത്രം)

കൂടുകൾക്കുള്ളിൽ കുറുകിയിരിക്കുന്നു മോഹങ്ങൾ

പറയാതെ കൊക്കിൽ ഒതുക്കിയതെല്ലാം

വിരലിന്റെ തുമ്പിൽ തുടിച്ചു നിന്നു...

(ഒരു ദnലം മാത്രം)

ഒരോ ദളവും വിടരും മാത്രകൾ ഒരോ വരയായി... വർണമായി...

ഒരു മൺചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ

ഒരു പൊൻതിടമ്പായെടുത്തു വെച്ചു....

(ഒരു മൺചുമരിന്റെ)

(ഒരു ദnലം മാത്രം)