Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്താ ഞാനും വരാം...തൃശൂർ പൂരം കാണാൻ

thrissur-pooram-784

തൃശൂര്‍ പൂരമെന്നാണ് പേരെങ്കിലും അത് നമ്മൾ എല്ലാവരുടെയും ഉത്സവമാണ്. സാന്നിധ്യംകൊണ്ടായില്ലെങ്കിലും മനസുകൊണ്ട് മലയാളികളെല്ലാം ഈ ദിനം തൃശൂരിലെ തേക്കിൻകാട് മൈതാനത്താണ്. മറുനാട്ടുകാരിലേക്ക് പൂരമെത്തിയത് അതിന്റെ പെരുമകൊണ്ടു തന്നെ. പാട്ടായും കഥകളായും പ്രചരിച്ച പെരുമ. അങ്ങനെ പൂരത്തിന്റെ കൗതുകക്കാഴ്ചകളെ നമ്മിലേക്ക് ഏറ്റവുമധികമെത്തിച്ച സർഗസൃഷ്ടികളിലൊന്നാണീ പാട്ട്.

കാന്താ ഞാനും വരാം

തൃശൂർ പൂരം കാണാൻ...

തൃശൂർ പൂരമെന്നാലെന്താണ്, അതിലെ ആചാരാനുഷ്ഠാനങ്ങളെന്താണ്, അത് തരുന്ന രസക്കൂട്ടെന്താണ്, എല്ലാമുണ്ടീ വരികളിൽ. അതുകൊണ്ടാണ് അതിത്രയും ജനപ്രിയമാകുന്നതും. മഠവും കുളവും കാണണം, മഠത്തിലെ വരവെന്താണെന്ന് അറിയണം. മദ്ധളത്തിലൊന്ന് മുട്ടണം, ചെണ്ടക്കോലെടുത്ത് കൊട്ടണം, ഇലഞ്ഞിത്തറ ആസ്വദിച്ച് നില്‍ക്കണം, വെടിക്കെട്ടിനുള്ള ഒരു തിരിയെങ്കിലും കത്തിക്കണം. പൂരമിതുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ തീർത്തും നിഷ്കളങ്കമായി എഴുതിടുന്നു ഇവിടെ. അങ്ങനെ എത്ര കണ്ടാലും മതിവരാത്ത പൂരക്കാഴ്ചകളെ ഒരു കഥ പോലെ പറഞ്ഞു തരുന്നു ഈ പാട്ട്.

പലനിറങ്ങൾ വിരിയുന്ന ആകാശം, താഴെ തലയുയർത്തി ഗജവീരൻമാർ, കാറ്റിലാടുന്ന വെഞ്ചാമരം, മിന്നിച്ചിതറാൻ വെമ്പുന്ന പടക്കത്തുണ്ടുകൾ, ഉടുത്തൊരുങ്ങി വിടർന്നുയരാൻ കാത്തു നിൽക്കുന്ന വർണക്കുടകൾ...കാലം കണ്ട എക്കാലത്തേയും മികച്ച പ്രതിഭകൾ നയിക്കുന്ന താളവാദ്യോൽസവം. ഇതാണ് തൃശൂർ പൂരം. പറഞ്ഞാലും എഴുതിയാലും മതിവരാത്ത കാഴ്ച. ലഹരിപിടിപ്പിക്കുന്ന താളപ്പെരുമ‌‌. പ്രൗഡോജ്വലമായ പൂരത്തെ തീർത്തും നിഷ്കളങ്കത്വം തുളുമ്പുന്ന വാക്കുകളിൽ എഴുതപ്പെട്ട ഈ പാട്ട് എന്നും പൂരം പോലും നമുക്ക് പ്രിയപ്പെട്ടതു തന്നെ. ഇന്നീ ദിനം ഒരുപാടുപേർ ഈ പാട്ട് ചുണ്ടോടുചേർക്കുന്നുണ്ടാകും.

*കാന്താ ഞാനും വരാം *

തൃശൂർ പൂരം കാണാൻ(2)

പൂരമെനിക്കൊന്നു കാണണം കാന്താ(2)

പൂരം അതിലൊന്ന് കൂടണം കാന്താ(2)

കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ

തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ(2)

കാന്താ ഞാനും വരാം(2)

തൃശൂർ പൂരം കാണാൻ(2)

മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)

മദ്ദളം അതിലൊന്നു കൊട്ടണം കാന്താ (2)

*കാന്താ ഞാനും വരാം *

തൃശൂർ പൂരം കാണാൻ(2)

തിമിലയെനിക്കൊന്നു കാണണം കാന്താ(2)

തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ(2)

കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ(2)

വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ (2)

വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ(2)

കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ(2)

പൂരമെനിക്കൊന്നു കാണണം കാന്താ

പൂരം അതിലൊന്ന് കൂടണം കാന്താ

തിമിലയെനിക്കൊന്നു കാണണം കാന്താ(2)

തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ(2)

മദ്ദളം എനിക്കൊന്നു കാണണം കാന്താ

മദ്ദളം അതിലൊന്നു കൊട്ടണം കാന്താ

വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ

വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ

കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ