Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണപ്പാട്ടുകളുമായ് വന്നല്ലോ പൊന്നോണം

ponnonam1

ഓണത്തിന്റെ വിഭവങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തതാണ് ഓണപ്പാട്ടുകൾ. പന്ത്രണ്ട് പാട്ടുകൾ അടങ്ങുന്ന 'വന്നല്ലോ പൊന്നോണം' എന്ന ജൂക്ക്‌ബോക്‌സാണ് മനോരമ മ്യൂസിക്ക് ഓണ സംഗീത സാന്ദ്രമാക്കാൻ പുറത്തിറക്കിയിരിക്കുന്നത്. യേശുദാസ്, പി ജയചന്ദ്രൻ, എംജി ശ്രീകുമാർ, ജി വേണുഗോപാൽ, രാധിക തിലക്, മധു ബാലകൃഷ്ണൻ, മഞ്ജു മേനോൻ, സുജാത മോഹൻ എന്നീ പ്രമുഖ ഗായകര്‍ നിരക്കുന്ന ഓണത്തിന്റെ ഈ ഗാനങ്ങള്‍ ആഘോഷത്തിമിര്‍പ്പായി മലയാളികളിലേക്ക് പറന്നിറങ്ങുമെന്നുറപ്പാണ്‌. പൂത്താലം, തപസ്യ, പൂക്കാലം എന്ന ആൽബത്തിലെ ഗാനങ്ങൾ ചേർത്തിണക്കിയാണ് 'വന്നല്ലോ പൊന്നോണം' എന്ന ജൂക്ക്‌ബോക്‌സ് ഒരുക്കിയിരിക്കുന്നത്.

ഗാനങ്ങളുടെ പ്രത്യേകതകൾ

ചിറ്റൂർഗോപി വരികൾ എഴുതിയ കണ്ണൻ സംഗീതം നൽകിയ വന്നല്ലോ പൊന്നോണം എന്ന ഗാനവും, തെങ്ങോലക്കാറ്റിൽ എന്ന ഗാനവും തിരു അമ്പലപ്പുഴ എന്ന ഗാനവും ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്. പൊന്നാര്യൻ, ഉത്രാട പൂവിളിയിൽ, പൊൻചിങ്ങചില്ല എന്ന് തുടങ്ങുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മലയാളിയുടെ ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസാണ്. ഒഎൻവിയുടെ വരികൾക്ക് സണ്ണി സ്റ്റീഫൻ ഈണം പകർന്നിരിക്കുന്നു.

Vannallo Ponnonam Audio Jukebox

ഓണം വന്നോണം എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ജയചന്ദ്രനും ചേർന്നാണ്. ഒഎൻവിയുടെ വരികൾക്ക് സണ്ണി സ്റ്റീഫൻ ഈണം പകർന്നരിക്കുന്നു. ശ്രീരാഗർദ്രം മലയാളം എന്ന് തുടങ്ങുന്ന ഗാനം ജി വേണുഗോപാൽ ആലപിച്ചിരിക്കുന്നു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വരികൾക്ക് ജയവിജയന്മാരിലെ ജയനാണ് ഈണം പകർന്നിരിക്കുന്നത്. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ എഴുതിയ അത്തം പത്തോണം എന്ന ഗാനത്തിന് ജയനാണ് ഈണം പകർന്നിരിക്കുന്നത്. രാധിക തിലക് ഗാനം ആലപിച്ചിരിക്കുന്നു. കൈതപ്രം വരികളെഴുതി ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനും മഞ്ജു മേനോനും ചേർന്നാണ്.

എംജി ശ്രീകുമാറും സുജാത മോഹനനും ചേർന്ന് പാടിയിരിക്കുന്ന ആവണിതുടി എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും ഈണം പകർന്നിരിക്കുന്നത് എം ജി ശ്രീകുമാറുമാണ്. മധുബാലകൃഷ്ണൻ ആലപിച്ചിരിക്കുന്ന മലയാളനാടിന്റെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ചോവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ്. കെ രാഘവനാണ് ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.