Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജല സംരക്ഷണത്തിന് ജലദൂതുമായി നബാർഡ്

521815070

തിരുവനന്തപുരം∙ ജല സംരക്ഷണത്തെക്കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കാൻ ജലദൂതന്മാരുമായി നബാർഡ്. കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കാൻ കേരളത്തിലെ എട്ടു ജില്ലകളിലെ വരൾച്ച രൂക്ഷമായ വില്ലേജുകളിൽ ജൽദൂത് എന്ന പേരിൽ രണ്ടു സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘത്തെ നിയോഗിക്കും.

മഴവെള്ള സംഭരണ മാർഗങ്ങൾ, തടയണ നിർമാണം, ദുരുപയോഗം തടയൽ, ജലസംരക്ഷണത്തിനുള്ള സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സാധാരണക്കാർക്കിടയിൽ ബോധവൽക്കരണം നടത്തുകയാണു ലക്ഷ്യം. ഏപ്രിലിൽ തുടങ്ങുന്ന പദ്ധതി ജൂലൈയിൽ പൂർത്തിയാകും. സെന്റർ ഫോർ എൻവയൺമെന്റ് എജുക്കേഷന്റെ നേതൃത്വത്തിൽ ജലദൂതന്മാർക്കു പരിശീലനം നൽകും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ നബാർഡ് ചീഫ് ജനറൽ മാനജർ വി.ആർ.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

Your Rating: