Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ വായനാ മാസാചരണം ജൂൺ 19 മുതൽ

reading-day

ന്യൂഡൽഹി∙ കേരളത്തിലെ ഗ്രന്ഥശാലാ –സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായ പി. എൻ. പണിക്കരുടെ സ്മരണാർഥം ജൂൺ 19 മുതൽ ഒരു മാസം ദേശീയതലത്തിൽ വായനാദിനവും വായന മാസാചരണവും നടത്തും. കഴിഞ്ഞ 21 വർഷമായി കേരളത്തിൽ ജൂൺ 19നു വായനാദിനം ആചരിച്ചുവരികയാണ്.

ഇക്കൊല്ലം മുതൽ 21 സംസ്ഥാനങ്ങളിൽ ഈ ആചരണം നടത്താൻ ദേശീയ വായനാ മിഷൻ തീരുമാനിച്ചിട്ടുണ്ടെന്നു പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അറിയിച്ചു.

ഇതോടൊപ്പം ഇ–സാക്ഷരത സാർവത്രികമാക്കാനും ഡിജിറ്റൽ വായന പ്രചരിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിന് ഊന്നൽ നൽകാനും ദേശീയ വായനാ മിഷൻ യോഗം തീരുമാനിച്ചു. മിഷന്റെ ഡയറക്ടർ ഡോ. ബി. ഷഡ്‌ രാക് അധ്യക്ഷനായിരുന്നു.