Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോൽസവം: അപ്പീൽ തള്ളിയാൽ കാരണം വ്യക്തമാക്കണം

തിരുവനന്തപുരം∙ സ്കൂൾ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ മത്സരിക്കുന്നവർ സമർപ്പിക്കുന്ന അപ്പീലുകളിൽ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.

അപ്പിൽ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കിയ നടപടി ഉത്തരവ് മത്സരാർഥിക്കു നൽകണമെന്നും നിർദേശിച്ചു. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി.