Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ഐടി നയത്തിന് അംഗീകാരം

Pressing enter button

തിരുവനന്തപുരം ∙ സംസ്ഥാന ഐടി നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ കരടുനയം നിയമസഭയിൽ അവതരിപ്പിക്കുകയും ജനങ്ങളിൽ നിന്നും വ്യവസായ മേഖലയിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇതുവഴി ലഭിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാണു കരടു നയത്തിൽ കാതലായ മാറ്റം വരുത്താതെ അന്തിമരൂപം നൽകിയത്. ഐടി വ്യവസായത്തിന് ഒരു കോടി ചതുരശ്ര അടി സ്ഥലം സജ്ജമാക്കും, രണ്ടരലക്ഷം പേർക്കു തൊഴിൽ, ഐടി പാർക്കുകൾ വികസിപ്പിക്കാൻ സഹകരണ മേഖലയുടെയും പ്രവാസികളുടെയും നിക്ഷേപം പ്രയോജനപ്പെടുത്തും തുടങ്ങിയവയാണു നയത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ.