Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവം: മൽസരങ്ങളുടെ എണ്ണം കുറയ്ക്കാൻ ശുപാർശ

state-school-youth-festival-mime

തിരുവനന്തപുരം∙ സ്കൂൾ കലോൽസവത്തിലെ മൽസരങ്ങളുടെ എണ്ണം കുറയ്ക്കാൻ നിയമാവലി പരിഷ്കരണസമിതി ശുപാർശ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടക്കുന്ന സ്റ്റേജിതര മൽസരങ്ങളിൽ പലതും ഒറ്റ മൽസരമാക്കാനാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രധാന നിർദേശം.

നിയമാവലി പരിഷ്കരണ റിപ്പോർട്ട് ഈയാഴ്ച സർക്കാരിനു സമർപ്പിക്കും. മൽസരങ്ങളുടെ എണ്ണക്കൂടുതൽ മൂലം കലോൽസവ നടത്തിപ്പു ബുദ്ധിമുട്ടാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എണ്ണം കുറയ്ക്കാനുള്ള നീക്കം. സംഗീത മൽസരങ്ങൾ പോലെയുള്ളവ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്തേണ്ടതില്ലെന്നാണു സമിതിയുടെ നിർദേശം.

കലോൽസവം ക്രിസ്മസ് അവധിക്കാലത്തു നടത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും പുതിയ നിയമാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.