Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദ നഴ്സുമാർക്കു മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കാൻ തയാർ: മന്ത്രി ഐസക്

ആലപ്പുഴ ∙ ആയുർവേദ വകുപ്പിൽ ആവശ്യമെങ്കിൽ തസ്തിക സൃഷ്ടിച്ച്, മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി ഘട്ടം ഘട്ടമായി നടപ്പാക്കാൻ സർക്കാർ തയാറാണെന്നു മന്ത്രി തോമസ് ഐസക്.കേരള ഗവ.ആയുർവേദ നഴ്സസ് അസോസിയേഷൻ 30–ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അക്കാമ്മ പോൾ, ജനറൽ സെക്രട്ടറി വി.ടി.മാത്തുക്കുട്ടി, എബ്രഹാം കുരുവിള, കെ.എ.ബഷീർ, ജി.ഇന്ദു, പി.വി.രാജേഷ്, കെ.എം.പരമേശ്വരൻ, വിനോദ്, കെ.ജെ.ഷീന തുടങ്ങിയവർ പ്രസംഗിച്ചു. 

ഭാരവാഹികൾ: ആർ.മിനി (പ്രസി), ജി.ഇന്ദു, മനോജി, ധർമജ (വൈ.പ്രസി), വി.ടി.മാത്തുക്കുട്ടി (ജന.സെക്ര), പി.വി.രാജേഷ്, ആർ.എസ്.പ്രവീൺ‌ രാജ് (ജോ.സെക്ര), ആർ.എൽ.കലാറാണി (ട്രഷ).