Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലതുള്ളി– നബാർഡ് ആശയക്കൂട്ടം ഇന്ന്

palathully

തിരുവനന്തപുരം∙ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ നാടിനു മാതൃകയായ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാനായി നബാർഡിന്റെ സഹകരണത്തോടെ മനോരമ പലതുള്ളി ഒരുക്കുന്ന ആശയക്കൂട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തിരുവനന്തപുരത്തു നടക്കും. 

മാസ്കറ്റ് ഹോട്ടലിൽ പത്തിനു മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.സുന്ദർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ടി.എൻ.സീമ മുഖ്യാതിഥിയാകും. 

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷൻമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. മികച്ച സ്ഥാപനങ്ങൾക്കു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നബാർഡ്– പലതുള്ളി ജലപുരസ്കാരങ്ങൾ സമ്മാനിക്കും.