Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിൽ വള്ളത്തോൾ മലയാളം വാഴ്സിറ്റി വിസി

anil-vallathol അനിൽ വള്ളത്തോൾ

തിരുവനന്തപുരം∙ മലയാളം സർവകലാശാല വൈസ് ചാൻസലറായി ഡോ.വി.അനിൽ കുമാറിനെ(അനിൽ വള്ളത്തോൾ) നിയമിച്ചു ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം ഉത്തരവിട്ടു. കാലിക്കറ്റ് സർവകലാശാലാ മലയാളം വകുപ്പ് പ്രഫസറാണ് അൻപത്തിമൂന്നുകാരനായ ഡോ.അനിൽകുമാർ. തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ 1987ൽ മലയാളം അധ്യാപകനായി. 1995ൽ കാലടി സംസ്കൃത സർവകലാശാലയിലും 2006ൽ കാലിക്കറ്റ് സർവകലാശാലയിലും എത്തി.