Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിലേക്കും ഹൈദരാബാദിലേക്കും ഇൻഡിഗോയുടെ പുതിയ സർവീസ്

Indigo

കരിപ്പൂർ ∙ ഇൻഡിഗോ വിമാനം കോഴിക്കോട്ടുനിന്നു ഷാർജയിലേക്കും ഹൈദരാബാദിലേക്കും ഇന്നലെ മുതൽ പുതിയ സർവീസ് ആരംഭിച്ചു. രാവിലെ 7.25നു ഷാർജയിൽനിന്നു കോഴിക്കോട്ടെത്തുന്ന വിമാനം രാവിലെ ഒൻപതരയ്ക്കു ഹൈദരാബാദിലേക്കു പുറപ്പെടും. രാത്രി 8.05ന് ഹൈദരാബാദിൽനിന്നു കോഴിക്കോട്ടെത്തി 10.25നു ഷാർജയിലേക്കു പുറപ്പെടുന്ന വിമാനം പുലർച്ചെ രണ്ടിനു ഷാർജയിൽനിന്നു പുറപ്പെട്ട് രാവിലെ 7.25നു കോഴിക്കോട്ടെത്തുന്ന വിധമാണു ക്രമീകരണം. ഏപ്രിൽ നാലു മുതൽ ചെന്നൈ–കോഴിക്കോട്–ഹൈദരാബാദ് സെക്ടറിൽ ഇൻഡിഗോയുടെ എടിആർ വിമാനം പുതിയ സർവീസ് ആരംഭിക്കുന്നുണ്ട്.