Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് ഗ്രേഡ് രണ്ട് നിയമനം: ഇന്റർവ്യൂ ഇല്ലാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

nurse-2

തിരുവനന്തപുരം∙ ആരോഗ്യ വകുപ്പിൽ വിവിധ ജില്ലകളിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് ഇന്റർവ്യൂ ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. അടിയന്തര നിയമനം നടത്തേണ്ടതിനാലാണ് ഇത്തവണ ഇന്റർവ്യൂ ഒഴിവാക്കുന്നത്.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലിഷ്് (ജൂനിയർ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ), കംപ്യൂട്ടർ സയൻസ്, വൊക്കേഷനൽ ഇൻസ്ട്രക്ടർ (ഫിഷറീസ്) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) തസ്തികയുടെ കായികക്ഷമതാ പരീക്ഷയ്ക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ഇന്റർവ്യൂ നടത്തുന്ന തസ്തികകൾ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മലയാളം (ബധിര സ്പെഷൽ സ്കൂൾ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് (ബധിര സ്പെഷൽ സ്കൂൾ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലിഷ്് (സ്പെഷൽ സ്കൂൾ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിസ്റ്ററി (സ്പെഷൽ സ്കൂൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സംസ്കൃതം (ജനറൽ), കേരള സ്റ്റേറ്റ് ഫിലിം ഡവലപ്്മെന്റ് കോർപറേഷനിൽ ജൂനിയർ റിക്കോർഡിസ്റ്റ്, മിൽമയിൽ ഇൻസ്ട്രക്ടർ (കോഓപ്പറേഷൻ), പത്തനംതിട്ട ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്.

പ്ലാന്റേഷൻ കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), കോഴിക്കോട് ജില്ലയിൽ സാമൂഹികനീതി വകുപ്പിൽ മേട്രൻ ഗ്രേഡ് ഒന്ന് എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രഫർ ഗ്രേഡ് രണ്ട് (പട്ടിക വിഭാഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.