Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം വരുന്നു

psc

തിരുവനന്തപുരം∙ 24 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാനതല ജനറൽ റിക്രൂട്മെന്റ് നടത്തുന്ന തസ്തികകൾ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോ തെറപ്പി അസിസ്റ്റന്റ് പ്രഫസർ, പിഎസ്‌സി സിസ്റ്റം അനലിസ്റ്റ്/സീനിയർ പ്രോഗ്രാമർ, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്  വൊക്കേഷനൽ ടീച്ചർ (ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്-തസ്തിക മാറ്റം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സോഷ്യോളജി), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ  ജൂനിയർ(ജേണലിസം), ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്‌ഷൻ) ഗ്രേഡ് രണ്ട്, കേരള സിറാമിക്സിൽ മൈൻസ് മേറ്റ്. ജില്ലാതല ജനറൽ റിക്രൂട്മെന്റ്: കേരള മുനിസിപ്പൽ കോമൺ സർവീസിൽ തിരുവനന്തപുരം ജില്ലയിൽ ഫർണസ് ഓപ്പറേറ്റർ.

ജില്ലാതല സ്പെഷൽ റിക്രൂട്മെന്റ്: കൊല്ലം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ ഹിന്ദി (പട്ടിക വിഭാഗം).

സംസ്ഥാനതല എൻസിഎ റിക്രൂട്മെന്റ്: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ കമ്യൂണിറ്റി ഡെന്റിസ്ട്രി (എൽസി/എഐ), ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (എൽസി/എഐ), മൈക്രോബയോളജി (മുസ്‌ലിം ആൻഡ് ഒബിസി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (പട്ടികവർഗം), സംഗീത കോളജുകളിൽ ലക്ചറർ ഇൻ മൃദംഗം (മുസ്‌ലിം),  ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, പട്ടികവിഭാഗം, ലാറ്റിൻ കത്തോലിക്ക, ഒബിസി, വിശ്വകർമ), ഫയർ ആൻഡ് റസ്ക്യു സർവീസസ് ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ ട്രെയിനി (പട്ടികവർഗം, വിശ്വകർമ, ഒഎക്സ്), ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷനിൽ വാച്ച്മാൻ (പട്ടികജാതി).

ജില്ലാതല എൻസിഎ റിക്രൂട്മെന്റ്: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് അറബിക് (പട്ടികജാതി- എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കൊല്ലം, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്) പട്ടിക വർഗം-കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകൾ (ഈഴവ/തിയ്യ/ബില്ലവ- മലപ്പുറം ജില്ല) എൽസി/എഐ-മലപ്പുറം ജില്ല, (ഒബിസി-മലപ്പുറം ജില്ല) (വിശ്വകർമ -മലപ്പുറം ജില്ല), ആരോഗ്യ/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഹിന്ദു നാടാർ-തൃശൂർ, കണ്ണൂർ), മുസ്‌ലിം-വയനാട് ജില്ല, ധീവര-കണ്ണൂർ ജില്ല, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്ഐയുസി നാടാർ-കാസർകോട് ജില്ല), മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (എൽസി/എഐ.-പത്തനംതിട്ട ജില്ല), വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (വിശ്വകർമ-കോഴിക്കോട്), പട്ടികവർഗം-പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകൾ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ഒബിസി-കൊല്ലം), (വിശ്വകർമ-കൊല്ലം), (എസ്ഐയുസി നാടാർ-പത്തനംതിട്ട), (ഒഎക്സ്-എറണാകുളം), പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു) (പട്ടികവർഗം-മലപ്പുറം),

എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽ‍‍ഡി ക്ലാർക്ക് (വിമുക്ത ഭടന്മാർ) പട്ടികവർഗം-തിരുവനന്തപുരം, എക്സൈസ് വകുപ്പിൽ ഡ്രൈവർ (എൽസി/എഐ.-കണ്ണൂർ), വിവിധ വകുപ്പുകളിൽ ആയ (ഈഴവ/തിയ്യ/ബില്ലവ-കണ്ണൂർ) (പട്ടികജാതി-കൊല്ലം), (മുസ്‌ലിം-പത്തനംതിട്ട, കണ്ണൂർ) (എൽസി./എഐ-കോട്ടയം), (ഒബിസി-കൊല്ലം, ആലപ്പുഴ), (വിശ്വകർമ - വയനാട്, ഇടുക്കി), (ധീവര-ഇടുക്കി, കോഴിക്കോട്).