Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാവൂർ ജി.രവീന്ദ്രനാഥിനും രാഘവൻ നമ്പ്യാർക്കും മുതുകാടിനും അക്കാദമി ഫെലോഷിപ്

academy-fellowship കെ.എം.രാഘവൻ നമ്പ്യാർ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഗോപിനാഥ് മുതുകാട്.

തൃശൂർ ∙ കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ ഫെലോഷിപ് (50,000 രൂപ വീതം) കെ.എം. രാഘവൻ നമ്പ്യാർക്കും പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനും ഗോപിനാഥ് മുതുകാടിനും. 17 പേർക്ക് അവാർഡും 16 പേർക്ക് ഗുരുപൂജാ പുരസ്കാരവും പ്രഖ്യാപിച്ചു. അവാർഡ് തുകയും ഗുരുപൂജാ പുരസ്കാരവും 30,000 രൂപ വീതമാണ്. 

അവാർഡ് ജേതാക്കൾ: ജയപ്രകാശ് കാര്യാൽ, കണ്ണൂർ‍ വാസൂട്ടി, പ്രദീപ് റോയ്, സന്ധ്യാ രാജേന്ദ്രൻ(നാടകം), ഡോ. എം.നർമദ (വയലിൻ), ചേർത്തല ആർ‌.ജയദേവൻ (മൃദംഗം), താമരക്കാട് ഗോവിന്ദൻ നമ്പൂതിരി (കർണാടകം സംഗീതം), വിജയൻ പൂഞ്ഞാർ (ലളിത സംഗീതം), പുളിമാത്ത് ശ്രീകുമാർ (കഥാപ്രസംഗം), കലാമണ്ഡലം ഹുസ്നബാനു(മോഹിനിയാട്ടം), കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ(കഥകളി), കലാമണ്ഡലം മോഹനകൃഷ്ണൻ (ഓട്ടൻതുള്ളൽ), കലാമണ്ഡലം കനകകുമാർ (കൂടിയാട്ടം), പെരുവനം സതീശൻ മാരാർ(ചെണ്ട), കുനിശേരി ചന്ദ്രൻ (മദ്ദളം), കോങ്ങാട് മധു (തിമില), റോയ് ജോർജ്കുട്ടി (ചവിട്ടുനാടകം).

ഗുരുപൂജാ പുരസ്കാരം: ബാലുശേരി സരസ, പാലാ തങ്കം, വർഗീസ് കാട്ടിപ്പറമ്പൻ, കെ.വി.ആന്റണി, മണികണ്ഠൻ നായർ, മാധവൻ കുന്നത്തറ (നാടകം), പൊൻകുന്നം രവി, ദേവദാസ്, എം.രാമകൃഷ്ണൻ, ജോസ് പീറ്റർ, പി.കൃഷ്ണൻ ആറ്റിങ്ങൽ(സംഗീതം), കോട്ടയ്ക്കൽ പി.ഡി.നമ്പൂതിരി(കഥകളി സംഗീതം), മുതുപ്പിലക്കാട് ചന്ദ്രശേഖരൻ പിള്ള (കഥകളി ചുട്ടി), പി.കെ.വി. രാമദാസ്(കഥകളി വേഷം), പല്ലാവൂർ രാഘവ പിഷാരടി(ഇലത്താളം), ഉഷാ രാജൻ (കഥാപ്രസംഗം).