Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 തസ്തികകളിലേക്ക് പിഎസ്‌സി ചുരുക്കപ്പട്ടിക

PSC

തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ 13 തസ്തികളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

സീനിയർ ലക്ചറർ ഇൻ കമ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻസിഎ-ഒബിസി, ഒന്നാം എൻസിഎ-മുസ്‍ലിം, ഒന്നാം എൻസിഎ-എസ്ടി), അസി. പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്, സീനിയർ ലക്ചറർ ഇൻ ഒഫ്താൽമോളജി (ഒന്നാം എൻസിഎ-എൽസി/എഐ), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി–പട്ടിക വിഭാഗ പ്രത്യേക നിയമനം), വനം വകുപ്പിൽ ഫോറസ്റ്റ്് ഡ്രൈവർ (നേരിട്ടുള്ള നിയമനം), ഇടുക്കി, മലപ്പുറം ജില്ലകളിലെ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (തസ്തികമാറ്റം വഴി). 

വനം വകുപ്പിൽ ബീറ്റ്് ഫോറസ്റ്റ്് ഓഫിസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം വഴിയുള്ളത്, എൻസിഎ-ഒഎക്സ്), കണ്ണൂരിൽ ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ (എൻസിഎ-എൽസി/എഐ), എക്സൈസ് വകുപ്പിൽ ഡ്രൈവർ (നേരിട്ടുള്ള നിയമനം) എന്നിവയുടെ ചുരുക്കപ്പട്ടികയാണു പ്രസിദ്ധീകരിക്കുക.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് ടെക്നീഷൻ ഗ്രേഡ് രണ്ട് (പട്ടിക വിഭാഗം) തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മൂന്നു തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബ് ടെക്നീഷൻ ഗ്രേഡ് രണ്ട് (പട്ടികവർഗം), കയർ കോർപറേഷനിൽ സിസ്റ്റം അനലിസ്റ്റ്് (പട്ടികവർഗം) തസ്തികകളിലേക്കാണ് ഓൺലൈൻ പരീക്ഷ. എക്സൈസ് വകുപ്പിൽ ഡ്രൈവർ (തസ്തികമാറ്റം വഴി നിയമനം) തസ്തികയിലേക്കു പുനർവിജ്ഞാപനം ഇറക്കും.

ഇ-ഓഫിസ് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം 18നു കണ്ണൂരിൽ നടത്തും.