Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമൂല്യം ഈ ജീവിതം’ പദ്ധതിയുമായി ഓർത്തഡോക്സ് സഭ

Malankara Orthodox Syrian Church logo

കോട്ടയം ∙ സാമൂഹിക തിന്മകൾക്കെതിരെ ‘അമൂല്യം ഈ ജീവിതം’ പദ്ധതിയുമായി ഓർത്തഡോക്സ് സഭ. സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ പോഷകപ്രസ്ഥാനങ്ങളായ ‘വിപാസന’ വൈകാരിക സഹായകേന്ദ്രം, ഓർത്തഡോക്സ് മെഡിക്കൽ ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇടവക, ഭദ്രാസന, സഭാതല ബോധവൽക്കരണത്തിനായി സഭാ മാനവശാക്തീകരണ വിഭാഗം ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വിജയിപ്പിക്കാൻ എല്ലാ സഭാംഗങ്ങളും ശ്രമിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.