Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ ഗതാഗതത്തിനു നാളെ നിയന്ത്രണം

Train

തൃശൂർ ∙ പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും, എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തൃശൂരിൽ നിന്നു രാവിലെ 8.10നു മാത്രമേ പുറപ്പെടു. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.