Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഎഫ്എഫ്കെ: മനോരമയ്ക്ക് പുരസ്കാരം

ICFFK കുട്ടികളുടെ ആദ്യ രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരം സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്നു മലയാള മനോരമ സീനിയർ റിപ്പോർട്ടർ ടി.ബി.ലാൽ ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം∙ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം മലയാള മനോരമയ്ക്ക്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസും പുരസ്കാരം പങ്കിട്ടു. 

മാതൃഭൂമി, മെട്രോ വാർത്ത, കേരളകൗമുദി പ്രത്യേക പരാമർശത്തിന് അർഹമായി. മറ്റു പുരസ്കാരങ്ങൾ: ജീവൻ ടിവി (മികച്ച ചാനൽ), ജിഷ കല്ലിങ്കൽ– മാതൃഭൂമി, വി.പി.വീനിത–ഏഷ്യാനെറ്റ് ന്യൂസ്, എസ്.ഷീജ–പീപ്പിൾ, ഗ്രീഷ്മ ജെ.നായർ–ന്യൂസ് 18, ധന്യശേഖർ–ജീവൻ ടിവി(റിപ്പോർട്ടർമാർ), ഓൾ ഇന്ത്യ റേഡിയോ(റേഡിയോ മാധ്യമം), മലയാളി വാർത്ത(ഓൺലൈൻ മാധ്യമം), ക്ലബ് എഫ്എം 94.3 (പ്രത്യേക പരാമർശം).