Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ ഗാർഹികജോലിക്ക് 500 പേരെ റിക്രൂട്ട് ചെയ്യും

Norka Roots

തിരുവനന്തപുരം∙ കുവൈത്തിൽ ഗാർഹികജോലികൾക്കായി 500 പേരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്‌സും കുവൈത്ത് സർക്കാർ അംഗീകരിച്ച അൽ-ദുറ കമ്പനിയും തമ്മിൽ കരാറായി. 30നും 45നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് ഇന്നുമുതൽ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

റിക്രൂട്മെന്റും പരിശീലനവും സൗജന്യമായിരിക്കും. ആദ്യം രണ്ടുവർഷത്തേക്കാണു നിയമനം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമായി ലഭിക്കും. കുവൈത്തിലെ ഇന്ത്യൻ എംബസി മുഖേനയാണു നിയമനം ഏകോപിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 1800 425 3939, 0471 2333339.