Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലതുള്ളി– നബാർഡ് ജലപുരസ്കാരം: ഗ്രാൻഡ് ഫിനാലെ ഇന്ന്

palathulli-logo

തിരുവനന്തപുരം∙ ജലസംരക്ഷണമേഖലയിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാൻ മലയാള മനോരമ ഏർപ്പെടുത്തിയ പലതുള്ളി– നബാർഡ് ജലപുരസ്കാരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. 14 ജില്ലകളിൽ മുന്നിലെത്തിയ നഗരസഭകളും പഞ്ചായത്തുകളും നബാർഡ് ആസ്ഥാനത്തു നടക്കുന്ന ഫിനാലെയിൽ പങ്കെടുക്കും.

തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള അവതരണത്തിന്റെ അടിസ്ഥാനത്തിലാണു വിജയികളെ നിശ്ചയിക്കുക. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, മുൻ തദ്ദേശവകുപ്പ് സെക്രട്ടറിയും വാഷ് ഇന്ത്യ മേധാവിയുമായ വി.കെ.ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണു വിധിനിർണയം നടത്തുക.

ഒരു ലക്ഷം രൂപ വീതമാണു സംസ്ഥാനതല വിജയികൾക്കു സമ്മാനം. ഫിനാലെയുടെ ഉദ്ഘാടനം രാവിലെ 9.30നു മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. വിജയികളുടെ പ്രഖ്യാപനവും പുരസ്കാരവിതരണവും വൈകിട്ട് നാലിനു മന്ത്രി മാത്യു ടി.തോമസ് നിർവഹിക്കും.