Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറു തസ്തികകളിലേക്ക് പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

psc

തിരുവനന്തപുരം∙ ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഒരു തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തുന്നതിനും പിഎസ്‌സി യോഗം തീരുമാനിച്ചു.

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ്, ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ് (ഒന്നാം എൻസിഎ-എൽസി/എഐ), ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ് (ഒന്നാം എൻസിഎ-എസ്‌സി), ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ്(ഒന്നാം എൻസിഎ-മുസ്‌ലിം), ഗ്രാമവികസന വകുപ്പിൽ  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (തസ്തിക മാറ്റം), പൊലീസിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി–പട്ടികവിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ടു ദ് ഫാർമക്കോഗ്‌നസി ഓഫിസർ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.