Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

52 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം

PSC

തിരുവനന്തപുരം∙ 52 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക്സ്, ജയിൽ വകുപ്പിൽ വെൽഫെയർ ഓഫിസർ ഗ്രേഡ് രണ്ട്, ലേബർ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ട്, വ്യവസായ വാണിജ്യ വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റെൻഷൻ ഓഫിസർ, ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ, വിവിധ കമ്പനി, ബോർഡ്, കോർപറേഷനുകളിലേക്കു ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.

അഞ്ചു തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജ്) സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ കഥകളി (ഒന്നാം എൻസിഎ- ഈഴവ/തീയ്യ/ബില്ലവ). ഇടുക്കി, പത്തനംതിട്ട ഒഴികെ ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് (മലയാളം മീഡിയം– തസ്തികമാറ്റം),14 ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ് (മലയാളം മീഡിയം–തസ്തികമാറ്റം), ഇടുക്കി, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ്് ഹിന്ദി (തസ്തികമാറ്റം), എറണാകുളം ജില്ലയിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ഇംഗ്ലിഷ് (തസ്തികമാറ്റം) എന്നീ തസ്തികകളിലേക്കാണ് ഇന്റർ‌വ്യൂ.

ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്ട്രി (ഒന്നാം എൻസിഎ- എൽസി/എഐ) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.