Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ദേവപ്രശ്ന പരിഹാരക്രിയകൾ ഇന്നു മുതൽ

sabarimala കന്നിമാസ പൂജകൾക്കായി ഇന്നലെ ശബരിമല നട തുറന്നതിനു തൊട്ടുപിന്നാലെ സന്നിധാനത്ത് മഴ പെയ്തപ്പോൾ. ചിത്രം: മനോരമ

ശബരിമല ∙ സന്നിധാനത്ത് ദേവപ്രശ്ന പരിഹാരക്രിയകൾ ഇന്നു തുടങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഇന്നു രാവിലെ 4.30നു നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെ പരിഹാരക്രിയകൾ ആരംഭിക്കും. വൈകിട്ട് സുദർശന ഹോമവും നടക്കും.

നാളെ ഗണപതിഹോമം, തിലഹവനം, സായുജ്യപൂജ, കാലുകഴുകിച്ചൂട്ട്, സുമംഗലീ പൂജ. 19ന് മൃത്യുഞ്ജയഹോമം, ത്രികാലപൂജ, ഭഗവതിസേവ. 20ന് സുകൃതഹോമം, മാളികപ്പുറത്ത് കലശാഭിഷേകം എന്നിവയും നടക്കും. മഹാപ്രളയത്തിൽ പമ്പാ ത്രിവേണിയിൽ വ്യാപകമായ നാശം ഉണ്ടായതിനാലാണ് തിരക്കിട്ട് പരിഹാരക്രിയകൾ നടത്തുന്നത്.