Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ മാസ്റ്റർമൈൻഡ്: ഇനി 4 ദിവസം കൂടി

mastermind-yuva

കേരളത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രോജക്ട് മൽസരമായ മലയാള മനോരമ– ഐബിഎസ് യുവ മാസ്റ്റർമൈൻഡിൽ റജിസ്റ്റർ ചെയ്യാൻ ഇനി 4 ദിവസം കൂടി. അവസാന തീയതി 20 വരെ നീട്ടി. സമൂഹത്തെയും ജനങ്ങളെയും പൊതുവിൽ ബാധിക്കുന്ന പ്രശ്നങ്ങൾക്കു ടെക്നോളജിയുടെയും സയൻസിന്റെയും സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്താനുള്ള മൽസരത്തിൽ കേരളത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾക്കും കോളജുകൾക്കും പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽനിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും റജിസ്റ്റർ ചെയ്യാം. പ്രോജക്ട് ധനസഹായം അടക്കം 10 ലക്ഷത്തിലേറെ രൂപയാണു വിജയികൾക്കു ലഭിക്കുന്ന സമ്മാനം. 

ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണു പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സാങ്കേതിക സഹകരണവുമുണ്ട്. കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷേൻ സ്ട്രാറ്റജിക് കൗൺസിലുമായുള്ള (കെ–ഡിസ്ക്) സഹകരണത്തിലൂടെ മൽസരാർഥികൾക്കു കൂടുതൽ അവസരങ്ങളും ലഭിക്കുന്നു. 

റജിസ്ട്രേഷന് www.manoramaonline.com/mastermind 

വിവരങ്ങൾക്ക് 97466 27877, 94465 32835 

mastermind@amaljyothi.ac.in