Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം അനുഭവം, അറിവ് ഇന്നും നാളെയും മനോരമ ന്യൂസിൽ

manorama-news-logo

കൊച്ചി∙ പ്രളയ ദുരന്തത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവരെയും കൈമെയ് മറന്നു ദുരിതാശ്വാസത്തിന്റെ കരം നീട്ടിയവരെയും ഒരേ വേദിയിലെത്തിച്ച് മലയാള മനോരമ കോട്ടയത്തു സംഘടിപ്പിച്ച ‘പ്രളയാനുഭവ കൂട്ടായ്മ’ ഇന്നും നാളെയും രണ്ടു ഭാഗങ്ങളായി മനോര ന്യൂസ് ടിവി ചാനലിൽ കാണാം. പ്രളയത്തിന്റെ നേരനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുന്ന സംഗമത്തിന്റെ ഒന്നാം ഭാഗം ഇന്നു രാത്രി 7 മുതൽ 8 വരെയും രണ്ടാം ഭാഗം നാളെ രാത്രി 7 മുതൽ 7.30 വരെയും സംപ്രേഷണം ചെയ്യും. ഒന്നാം ഭാഗത്തിന്റെ പുനഃസംപ്രേഷണം നാളെ ഉച്ചയ്ക്കു 3നും മറ്റന്നാൾ രാവിലെ 9നും. രണ്ടാം ഭാഗം 23ന് ഉച്ചയ്ക്കു 2.30നും 24നു രാവിലെ 9.30നും വീണ്ടും കാണാം.