Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: പിഎസ്‍സി പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം

Exam

തിരുവനന്തപുരം∙ പ്രളയത്തെ തുടർന്നു നാൽപതിലേറെ തസ്തികളിലേക്ക് അപേക്ഷിക്കാൻ കഴിയാതെ പോയ ഉദ്യോഗാർഥികൾക്ക് ഒരു അവസരം കൂടി നൽകാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 29 ആയി നിശ്ചയിച്ചിരുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഒക്ടോബർ 10 വരെ സമയം നീട്ടി നൽകി.

ഓഗസ്റ്റ്് 15 മുതൽ 23 വരെ ഉണ്ടായ പ്രളയം മൂലം രേഖകൾ നഷ്്ടപ്പെട്ടതിനാലും മറ്റും അപേക്ഷിക്കാൻ കഴിയാതെ പോയ ഉദ്യോഗാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കാറ്റഗറി നമ്പർ 79/2018 മുതൽ 121/2018 വരെയുള്ള തസ്തികകൾക്കാണ് ഇളവ്.