Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതി: പശുവിനെ വാങ്ങാൻ പലിശരഹിത വായ്പ

cattle

പാലക്കാട്∙ പ്രളയക്കെടുതി ദുരിതമനുഭവിക്കുന്നവർക്കു പലിശരഹിത വായ്പയിലൂടെ കറവപ്പശുക്കളെ വാങ്ങി നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളോടു സർക്കാർ നിർദേശം. ബാങ്ക് വായ്പയെടുത്തു കർഷകർ പശുവിനെ വാങ്ങിയാൽ പലിശ തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം.

ഗ്രാമസഭാ പട്ടിക പ്രകാരമാകണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. സംസ്ഥാനത്തിനു പുറത്തു നിന്നാകണം കാലികളെ വാങ്ങേണ്ടത്. ഇതിനു വേണ്ട സഹായം മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും നൽകണം.

വാങ്ങുന്ന പശുവിനെ ഇൻഷുർ ചെയ്യണം. വാങ്ങുന്നയാളുടെയും വിൽക്കുന്നയാളുടെയും ആധാർ വിവരം ശേഖരിക്കണം.

related stories