Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വച്ഛ ഭാരത്: മാതാ അമൃതാനന്ദമയിക്ക് പുരസ്കാരം

AMMA-MODI പ്രണാമം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷത്തിനു തുടക്കം കുറിച്ചു രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ, സ്വച്ഛഭാരത് പദ്ധതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയതിനുള്ള പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മാതാ അമൃതാനന്ദമയിയെ വണങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമാ സ്വരാജ് സമീപം.

ന്യൂഡൽഹി∙ സ്വച്ഛഭാരത് പദ്ധതിക്ക് ഏറ്റവും കൂടുതൽ സംഭാവന (100 കോടി രൂപ) നൽകിയ മാതാ അമൃതാനന്ദമയിക്ക് അവാർഡ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ചേർന്ന് അവാർഡ് നൽകി. 

നാലു വർഷം മുൻപ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതു സ്വന്തം ചുമലിലേറ്റി നടപ്പാക്കിയതിനു മാതാ അമൃതാനന്ദമയിക്കു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണാമം അർപ്പിച്ചു. മഹദ് വ്യക്തികളുടെ പിന്തുണയോടെയാണ് ഈ പ്രചാരണം ദേശീയ പ്രസ്ഥാനമായി വളർന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പരിസരശുചീകരണം പരമപ്രധാനമാണ്. ഒരു അഴുക്കുചാൽ വൃത്തിയാക്കുമ്പോൾ അതു ദൈവസേവനമായി മാറുന്നുവെന്നു  മാതാ അമൃതാനന്ദമയി പറഞ്ഞു. മഠത്തിന്റെ  പ്രവർത്തനങ്ങൾ വിവരിക്കുന്ന വിഡിയോയും പ്രദർശിപ്പിച്ചു.  കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, ഉമാഭാരതി, ഹർദീപ് സിങ്‌പുരി, മനോജ് സിൻഹ,രമേഷ് ജിഗാജിനാഗി തുടങ്ങിയവരും പങ്കെടുത്തു.

related stories