Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു ഹംസഫർ എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളിൽ

train

കൊച്ചി ∙ കൊച്ചുവേളി– ബാനസവാടി ഹംസഫർ എക്സ്പ്രസിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. കൊച്ചുവേളി – ബാനസവാടി (16319) ഹംസഫർ വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.05ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും. സ്റ്റോപ്പുകൾ: കൊല്ലം (6.58), ചെങ്ങന്നൂർ (രാത്രി 7.53), കോട്ടയം (9.13), എറണാകുളം ടൗൺ (10.33), തൃശൂർ (11.48), പാലക്കാട് (12.57), കോയമ്പത്തൂർ (പുലർച്ചെ 2.45), ഈറോഡ് (4.15), സേലം (5.30), ബംഗാരപേട്ട് (8.43), വൈറ്റ്ഫീൽഡ് (9.30), കൃഷ്ണരാജപുരം (9.48). 

മടക്ക ട്രെയിൻ (16320) വെളളി, ഞായർ ദിവസങ്ങളിൽ രാത്രി 7ന് ബാനസവാടിയിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.05നു കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകൾ: കൃഷ്ണരാജപുരം (രാത്രി 7.11), വൈറ്റ്ഫീൽഡ് (7.21), ബംഗാരപേട്ട് (8.01), സേലം (10.35), ഈറോഡ് (11.30), കോയമ്പത്തൂർ (പുലർച്ചെ 1.00), പാലക്കാട് (2.07), തൃശൂർ (3.08), എറണാകുളം ടൗൺ (4.28), കോട്ടയം (5.43), ചെങ്ങന്നൂർ (6.19), കൊല്ലം (7.28). 

സർവീസ് 20ന് രാവിലെ 11ന് കൊച്ചുവേളിയിൽ  കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്ഥിരം സർവീസ് ബാനസവാടിയിൽ നിന്ന് 21നും കൊച്ചുവേളിയിൽ നിന്ന് 25നും ആരംഭിക്കും. സർവീസ് പ്രതിദിനമാക്കുമെന്നു  റെയിൽവേ പറയുന്നുണ്ടെങ്കിലും ബയ്യപ്പനഹള്ളി ടെർമിനൽ വരുന്നതു വരെ സർവീസ് ആഴ്ചയിൽ 3 ദിവസമാക്കണമെന്നും കേരളത്തിൽ നിന്നു ഞായറാഴ്ച ബെംഗളൂരുവിലേക്കു  പോകുന്ന തരത്തിൽ സർവീസ് പുനഃക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

ഉദ്ഘാടന സ്പെഷൽ രാവിലെ 11ന് പുറപ്പെട്ടു 3ന് എറണാകുളം ടൗണിലും പിറ്റേ ദിവസം രാവിലെ 3.30ന് ബാനസവാടിയിലും എത്തിച്ചേരും. ഉദ്ഘാടന ട്രിപ്പിലേക്കും സ്ഥിരം സർവീസിലേക്കുമുളള റിസർവേഷൻ  ഇന്ന് രാവിലെ 8 മുതൽ തുടങ്ങും. 16 തേഡ് എസി കോച്ചുകളാണു ട്രെയിനിലുണ്ടാകുക.