Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ആശ്വാസ പദ്ധതികൾക്കു 15നകം അർഹത ഉറപ്പാക്കണം

INDIA-FLOODS/

തിരുവനന്തപുരം∙ പ്രളയബാധിതമായ 1259 വില്ലേജുകളിലെ വായ്പാ ഇടപാടുകാർക്കു സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗീകരിച്ച ആശ്വാസ പദ്ധതികൾക്കായി 15നു മുൻപു ബാങ്കുകളുമായി ബന്ധപ്പെട്ട് അർഹത ഉറപ്പാക്കണം. ആശ്വാസ പദ്ധതികൾ നടപ്പാക്കേണ്ട അവസാന തീയതി നവംബർ 30 ആയതിനാലാണു നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയാക്കേണ്ടത്.

പദ്ധതിയുടെ ആനുകൂല്യം വ്യവസായ വാണിജ്യ വായ്പകൾക്കും കാർഷിക, ഭവന, വിദ്യാഭ്യാസ വായ്പകൾക്കും ലഭ്യമാണ്. വായ്പാ പുനഃക്രമീകരണവും മോറട്ടോറിയം ഉൾപ്പെടെയുള്ള ഇളവുകളും പുതിയ വായ്പയും ലഭ്യമാകുന്നതിന് അർഹതപ്പെട്ടവർ അതതു ബാങ്കുകളിൽ അപേക്ഷിക്കണം.

related stories