Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമ ‘എഴുത്തുപുര’ മാധ്യമ ശിൽപശാല ഇന്നു മുതൽ

Manorama-Ezhuthupura

മലപ്പുറം∙ മലയാള മനോരമ ‘എഴുത്തുപുര’ മാധ്യമ ശിൽപശാലയ്ക്ക് ഇന്നു നിലമ്പൂരിലെ കേരള വനഗവേഷണ ഉപകേന്ദ്രത്തിൽ തുടക്കമാകും. വൈകിട്ട് 3ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമ പ്രതിവർഷം നടത്തുന്ന ക്യാംപ് 14–ാം വർഷത്തിലേക്കു കടക്കുകയാണ്.

കേരളത്തിലെ വിവിധ കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. പത്രം, റേഡിയോ, ടിവി, ഓൺലൈൻ, സമൂഹമാധ്യമ രംഗങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. 18ന് സമാപിക്കും.