Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ

exam

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വർഷ പരീക്ഷയ്ക്കു പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഇൗ മാസം 26. ഒന്നാം വർഷ പരീക്ഷയ്ക്കു പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ മൂന്ന്. രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. 

കംപാർട്മെന്റ്ൽ വിദ്യാർഥികൾക്കു മാത്രം 2017 മുതൽ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ റജിസ്‌ട്രേഷനാണ് നൽകിയത്. അവർ 2018ലെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാർച്ച് 2019ലെ രണ്ടാം വർഷ പരീക്ഷയ്ക്കും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗം 2019 മാർച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും ലഭിക്കും. ഓപ്പൺ സ്‌കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ടു സ്വീകരിക്കില്ല. പരീക്ഷാവിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും: www.dhsekerala.gov.in