Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദയാസ്തമനപൂജ മകരവിളക്കിനു ശേഷം

sabarimala-pilgrims

ശബരിമല ∙ തീർഥാടനകാലത്തെ ഉദയാസ്തമനപൂജ മകരവിളക്കിനു ശേഷം. ജനുവരി 17 മുതൽ 19 വരെയാണിത്. തീർഥാടന കാലത്തെ വലിയ തിരക്കു പരിഗണിച്ചാണ് ഉദയാസ്തമനപൂജ ഒഴിവാക്കിയിരുന്നത്. 18 പൂജകളുണ്ടിതിന്. രാവിലെ 7.30ന് ഉഷഃപൂജയോടെ ആരംഭിച്ച് രാത്രിയിൽ അത്താഴ പൂജയോടെയാണ് അവസാനിക്കുന്നത്. ഈ സമയത്തെല്ലാം നട അടച്ച് നിവേദ്യത്തോടെയുള്ള പൂജയാണ്.

അതിനാൽ ദർശന സമയം കുറയുമെന്ന കണക്കുകൂട്ടലിലാണ് തീർഥാടന കാലത്തുനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ദർശനത്തിന് തീർഥാടകരുടെ തിരക്ക് ഇന്നലെയും കുറവായിരുന്നു. പതിനെട്ടാംപടി കയറാനും ക്യൂ ഇല്ലായിരുന്നു.

ശബരിമലയിൽ ഇന്ന്
നട തുറക്കൽ 3.00
അഭിഷേകം 3.15 മുതൽ12.00 വരെ
കളഭാഭിഷേകം 12.30
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00