Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലപൂജ 27ന്; തങ്ക അങ്കി ചാർത്തി ദീപാരാധന 26ന്

sabarimala-temple

ശബരിമല∙ മണ്ഡലകാലത്തിനു സമാപനം കുറിക്കുന്ന മണ്ഡലപൂജ 27ന്. തങ്ക അങ്കി ചാർത്തി ദീപാരാധന 26നു നടക്കും. 27ന് ഉച്ചയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടത്തും. മണ്ഡലകാലത്തെ പ്രധാന ചടങ്ങ് 26നു വൈകിട്ട് 6.30നു നടക്കുന്ന ദീപാരാധനയാണ്. മിക്കവാറും ഭക്തർ ദീപാരാധന കണ്ടു മലയിറങ്ങും. 27നു രാത്രി 10ന് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി നട അടയ്ക്കും.

സന്നിധാനത്ത് ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടി കയറാനും ദർശനത്തിനും കാത്തുനിൽക്കേണ്ടി വന്നു.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 3.00

അഭിഷേകം 3.15 മുതൽ 12.00 വരെ

കളഭാഭിഷേകം 12.30

ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00

വൈകിട്ട് നട തുറക്കൽ 3.00

പുഷ്പാഭിഷേകം 7.00

ഹരിവരാസനം

10.50 നട

അടയ്ക്കൽ 11.00