Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോൾ – കേരള: ഉദ്ഘാടനം 13ന്

തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിനെ പുനഃസംഘടിപ്പിച്ചു സർക്കാർ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജ്യൂക്കേഷൻ–കേരള (സ്കോൾ–കേരള) നിലവിൽ വന്ന ജനുവരി 13 സ്കോൾ–കേരള ദിനമായി ആചരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 13നു 11നു തൃശൂർ ഗവ. മോഡൽ ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും. ഇതോടനുബന്ധിച്ച് ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ സമകാലീന പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായിരിക്കും.

Your Rating: