Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലയൻസ് സ്റ്റോറിൽ പണമടയ്ക്കാൻ യുപിഐ സംവിധാനം

upi-app

നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) റിലയൻസ് റീട്ടെയിലും ചേർന്ന് യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്)യിലൂടെ പണം നൽകാൻ സാധിക്കുന്ന സ്റ്റോർ പേയ്മെന്റ് സൊലൂഷൻ പുറത്തിറക്കി.  

ഭീം,  മറ്റു ബാങ്കുകളുടെ യുപിഐ പേയ്മെന്റ് ആപ്പുകൾ എന്നിവയിലൂടെ  സ്റ്റോറിലെ പണം നൽകാം. യുപിഐ ആപ് ഉപയോഗിച്ച് പണമടയ്ക്കാൻ സൗകര്യമൊരുക്കുന്ന ആദ്യത്തെ റീട്ടെയിൽ ശൃംഖലയാണ് റിലയൻസ് റീട്ടെയിൽ.

റിലയൻസ് ഫ്രഷ്, റിലയൻസ് സ്മാർട്ട്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്‌സ്, റിലയൻസ് ഫുട്പ്രിന്റ് തുടങ്ങി റിലയൻസ് റീട്ടെയിലിന്റെ എല്ലാ സ്റ്റോറുകളിലും ഈ സംവിധാനം ഉപയോഗിക്കാം.

ഇപ്പോൾ മുംബൈയിൽ ഇരുനൂറിലധികം റീട്ടെയിൽ സ്റ്റോറുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കും. ബാംഗളൂർ കേന്ദ്രമായ ഇന്നോവിറ്റി പേമെന്റ് സൊലൂഷനാണ്  ആക്‌സിസ് ബാങ്കിന്റെ പിന്തുണയോടെ ഈ പ്ലാറ്റ്‌ഫോം തയാറാക്കിയിട്ടുള്ളത്.

Your Rating: