Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലികോം രംഗത്തെ വായ്പ കൈവിട്ടുപോകാമെന്ന് റിസർവ് ബാങ്ക്

SKOREA-IT-TELECOM-SAMSUNG-SMARTPHONE

മുംബൈ∙ ടെലികോം രംഗം കടബാധ്യതയിൽ‌ മുങ്ങിനിൽക്കുന്നതിനാൽ ബാങ്കുകൾ ആ രംഗത്തെ വായ്പകൾ അടിയന്തരമായി അവലോകനം ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശം.

കടുത്ത മൽസരം ടെലികോം കമ്പനികളുെട ലാഭക്ഷമതയെ സാരമായി ബാധിച്ചിരിക്കുകയാണ്. ടെലികോം വായ്പകൾ ഭാവിയിൽ കിട്ടാക്കടമായേക്കുമെന്ന ഭീഷണി തടയാൻ കൂടുതൽ കരുതൽത്തുതുക നീക്കിവയ്ക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. 

വായ്പതിരിച്ചടവിനുള്ള ശേഷി ടെലികോം കമ്പനികൾക്ക് ഇപ്പോൾ കുറവാണെന്ന വിലയിരുത്തലാണ് റിസർവ് ബാങ്കിന്. 

റിലയൻസ് ജിയോ വന്നതോടെ നിരക്കുകൾ കുറയ്ക്കേണ്ടിവന്നത് പ്രമുഖ കമ്പനികളുടെയെല്ലാം വരുമാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി റിസർവ് ബാങ്ക് മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ടെലികോം കമ്പനികളുടെ അസോസിയേഷൻ പ്രതികരിച്ചു.

related stories
Your Rating: