Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലികോം കമ്പനികൾക്ക് ആധാർ പണി

telecom-aadhar

ജിയോയുടെ വരവും വോഡഫോണും ഐഡിയയും ചേർന്നുള്ള ലയനവും കണ്ട് തരിച്ചിരിക്കുന്ന ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇരുട്ടടിയായി സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു വർഷത്തിനകം എല്ലാ ഉപഭോക്താക്കളുടേയും ആധാർ നമ്പർ ശേഖരിച്ച് അതിലൂടെ വിലാസവും മറ്റും യഥാർഥമോ എന്നു പരിശോധിക്കണം എന്നാണ് ഉത്തരവ്.

ജിയോ പ്രവർത്തനം തുടങ്ങിയതു തന്നെ ആധാർ അടിസ്ഥാനത്തിൽ മാത്രം സിംകാർഡുകളും കണക്‌ഷനുകളും നൽകിക്കൊണ്ടാണെന്ന് ഓർക്കുക. പഴയ ടെലികോം കമ്പനികൾക്കാണ് സംഗതി വൻ ചെലവായി മാറിയിരിക്കുന്നത്. പക്ഷേ ആധാർ അടിസ്ഥാനത്തിൽ കണക്‌ഷൻ നൽകുമ്പോൾ വ്യാജ കണ‌ക്‌ഷനുകൾ കുറയും. കുറ്റവാളികൾ തുറന്നുകാട്ടപ്പെടും.