Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് 200 കോടിയുടെ ഇൻഷുറൻസ്

PTI4_28_2017_000180B

ഹൈദരാബാദ് ∙ ‘ബാഹുബലി 2’ ന് ഇരുനൂറു കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടെന്ന് ഫ്യൂച്ചർ ജനറാലി ഇൻഷുറൻസ് കമ്പനി. ചിത്രീകരണ വേളയിലും അതിനു ശേഷവും അപ്രതീക്ഷിത കാരണങ്ങളാൽ ഷെഡ്യൂൾ വൈകിയാലുണ്ടാകുന്ന നഷ്ടങ്ങൾ മറികടക്കാനാണ് ഫിലിം പാക്കേജ് ഇൻഷുറൻസ് എന്ന് കമ്പനി അറിയിച്ചു.

നടീനടന്മാർക്ക് അപകടം പിണയുന്നതോ പ്രകൃതി ദുരന്തം ഷൂട്ടിങ്ങിനെ ബാധിക്കുന്നതോ ഒക്കെ ഇത്തരം ഇൻഷുറൻസിന്റെ പരിധിയിൽ വരും.സിനിമാ ചിത്രീകരണം വഴി മറ്റുള്ളവർക്കുണ്ടാകാവുന്ന നഷ്ടങ്ങൾക്ക് പരിഹാരമേകാൻ തേർഡ് പാർട്ടി കവറേജും ‘ബാഹുബലി’ എടുത്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഫ്യൂച്ചർ ജനറാലി 160 സിനിമകൾക്ക് ഇൻഷുറൻസ് നൽകിയിരുന്നു.