Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ വഴി ഇന്ത്യ ‘മാറ്റിമറിച്ചു’; ആഗോള പട്ടികയിൽ അംബാനി മുന്നിൽ

PTI12_1_2016_000342A

കൊച്ചി ∙ വ്യവസായാന്തരീക്ഷം മാറ്റിമറിക്കുകയും ജനലക്ഷങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തവരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്. ഫോബ്സ് മാസികയുടെ ‘ഗ്ലോബൽ ഗെയിം ചേയ്ഞ്ചഴ്സ്’ പട്ടികയിൽ 25 വ്യവസായത്തലവന്മാരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

റിലയൻസ് ജിയോ വഴി കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ആറു മാസംകൊണ്ട് 10 കോടി ജനങ്ങളിലേക്ക് എത്തിച്ച പ്രയത്നത്തിനാണ് മുകേഷ് അംബാനിക്ക് ഈ അംഗീകാരം.

ലാഭമുണ്ടാക്കാൻ മാത്രമല്ല, ഭാവിയുടെ ദിശ നിർണയിക്കുന്ന വിധത്തിലേക്കു ബിസിനസുകൾ വളർത്തിയവരെയാണ് ആദരിക്കുന്നതെന്ന് ഫോബ്സ് മാഗസിൻ അറിയിച്ചു. ഹോം അപ്ലയൻസ് കമ്പനി ഡൈസണിന്റെ സ്ഥാപകൻ ജയിംസ്‌ ഡൈസൺ, സ്നാപ്ചാറ്റ് മേധാവി ഇവാൻ സ്പീഗൽ, ആഫ്രിക്കൻ വ്യവസായി ക്രിസ്ടോ വീസ്, ബ്ലാക് റോക് സ്ഥാപകൻ ലാറി ഫിങ്ക്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, ചൈനയിലെ ടാക്സി ആപ് ഡിഡിയുടെ സ്ഥാപകൻ ഷെങ് വേയ്, മെർക്ക് സിഇഒ കെൻ ഫ്രെസേർ തുടങ്ങിയവരും പട്ടികയിലുണ്ട്.

related stories