Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടർ തകരാർ; ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

british-airways

ലണ്ടൻ ∙ കംപ്യൂട്ടർ തകരാറിനെത്തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. സൈബർ ആക്രമണമാണോ എന്നതിനു സ്ഥിരീകരണമില്ലെന്നു ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു. 

ഹീത്രോയിൽ നിന്നും ഗാട്‌വിക്കിൽ നിന്നും ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ആയിരക്കണക്കിനു യാത്രക്കാർ  വലഞ്ഞു. ബ്രിട്ടീഷ് എയർവേയ്സിന്റെ രാജ്യാന്തര സർവീസുകളെയെല്ലാം പ്രശ്നം ബാധിച്ചു. 

 ആൾത്തിരക്ക് നിയന്ത്രണാതീതമായതിനാൽ അറിയിപ്പു ലഭിക്കുന്നതു വരെ യാത്രക്കാർ രണ്ട് വിമാനത്താവളങ്ങളിലേക്കും വരരുതെന്ന അഭ്യർഥന എയർലൈൻസ് നൽകി.